play-sharp-fill
നിരീക്ഷണത്തിലിരിക്കണമെന്ന അധികൃതരുടെ നിദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങിനടന്ന ഒൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു

നിരീക്ഷണത്തിലിരിക്കണമെന്ന അധികൃതരുടെ നിദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങിനടന്ന ഒൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കൊല്ലം: വിദേശത്ത് നിന്ന് മടങ്ങിയെത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്ന ഒൻപതുപേർക്കെതിരെ കേസെടുത്തു. കൊല്ലത്ത് കുണ്ടറയിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് പേരാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ വിദേശത്ത് നിന്നും എത്തിയ ഇവരോട് പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ വീട്ടിലിരിക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും ജനത കർഫ്യൂ ആചരിക്കുകയാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.