കൊറോണ വൈറസ് : കേരളത്തിൽ 2826 പേർ നിരീക്ഷണത്തിൽ ; 83 പേർ ആശുപത്രിയിലും,2743 പേർ വീടുകളിലും

കൊറോണ വൈറസ് : കേരളത്തിൽ 2826 പേർ നിരീക്ഷണത്തിൽ ; 83 പേർ ആശുപത്രിയിലും,2743 പേർ വീടുകളിലും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ 2826 പേർ നിരീക്ഷണത്തിലാണ്.ഇവരിൽ 83 പേർ ആശുപത്രികളിലും 2743 പേർ വീടുകളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

263 പേരുടെ സാമ്പിളുകൾ സംശയാസ്പദമായി നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയിൽ (NIV) യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ 229 സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

കൊറോണ വൈറസ് ബാധ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിനെ സുസജ്ജമാക്കുന്നത്തിന് ട്രെയിനിംഗ് ഡിവിഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരോടൊപ്പം ഇതര വകുപ്പുകളിലെ ജീവനക്കാരേയും സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരേയും പരിശീലിപ്പിക്കുന്നുണ്ട്.

എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി ആരംഭിച്ചിട്ടുണ്ട്.2173 ടെലിഫോണിക്ക് കൗൺസിലിംഗ് സേവനങ്ങൾ ഇത് വരെ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.