video
play-sharp-fill

ഇടതുപക്ഷക്കാരനല്ല ;സന്നദ്ധ സേവനത്തിന് തയ്യാറായി രജിസ്റ്റർ  ചെയ്ത യുവാക്കളെ മാറ്റി നിർത്തുന്നു: കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി നേതാവ് എൻ .ഹരി 

ഇടതുപക്ഷക്കാരനല്ല ;സന്നദ്ധ സേവനത്തിന് തയ്യാറായി രജിസ്റ്റർ ചെയ്ത യുവാക്കളെ മാറ്റി നിർത്തുന്നു: കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി നേതാവ് എൻ .ഹരി 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ സന്നദ്ധ സേവനത്തിന് തയ്യാറായി രജിസ്ട്രർ ചെയ്ത യുവാക്കളെ ഇടതുപക്ഷക്കാരനല്ല എന്ന ഒറ്റക്കാരണത്താൽ മാറ്റി നിർത്തുന്നത് അനുവദിക്കാനാവില്ല എന്ന് എൻ .ഹരി .പ്രളയമുൾപ്പടെയുള്ള ദുരന്തമുഖത്ത് നിസ്വാർത്ഥ സേവനമനുഷ്ടിച്ച യുവാക്കളെയാണ് ഭരണകക്ഷിയുടെ താത്പര്യാർത്ഥം മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്.

 

സർക്കാർ വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്ത യുവാക്കൾ പഞ്ചായത്തിൽ പോയി അന്വേഷിച്ചപ്പോഴാണ് അധികൃതരുടെ കള്ളകളി പുറത്താവുന്നത് .മുഴുവൻ തലങ്ങളിലും സി.പി.എം, ഡി വൈ എഫ് ഐ പ്രവർത്തകരേ തിരുകി കയറ്റിയിരിക്കുകയാണ് .പാർട്ടിക്കാരല്ലാത്തവർ വിവരമന്വേഷിക്കുവാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പഞ്ചായത്തിലെത്തിയാൽ ,ആളുകൾ തികഞ്ഞെന്നും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത് .സന്നദ്ധ സേവനത്തെ രാഷ്ട്രീയവൽക്കരിക്കുന്ന നടപടി സി.പി.എം നിർത്തണം .കൊറോണ പോലെയുള്ള

 

ഒരു മഹാമാരി നമ്മുടെ നാടിനെ അക്രമിക്കുമ്പോൾ അതിനെതിരെ പേരാടൻ മുഴുവൻ ആളുകളുമായി കൈകോർക്കേണ്ട ഈ സാഹചര്യത്തിൽ സി.പി.എം രാഷ്ട്രീയം കളിക്കുന്നത് തികച്ചും തെറ്റാണ് എൻ .ഹരി ചൂണ്ടിക്കാട്ടി .എത്രയും വേഗം പഞ്ചായത്തുകൾ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുവാൻ തയ്യാറാവണം .ഈ വിഷയത്തിൽ ബഹുമാന്യ കളക്ടർ അടിയന്തിരമായി ഇടപ്പെടണമെന്നും എൻ .ഹരി സൂചിപ്പിച്ചു .