രാജ്യത്ത് ചിലയിടത്ത് മാത്രം പ്രാദേശിക വ്യാപനം ഉണ്ടായിരിക്കാം ; സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി :ഇന്ത്യയിൽ ചിലയിടത്ത് മാത്രം പ്രാദേശികമായി കൊറോണ വൈറസ് വ്യാപനം ഉണ്ടായിരിക്കാം, പക്ഷെ സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം.

അതേസമയം ജനസംഖ്യയിൽ രണ്ടാമതായ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മികച്ച നിലയിലാണ് കോവിഡിനെ പിടിച്ചുകെട്ടിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയത് സംബന്ധിച്ച സാഹചര്യം വ്യക്തമാക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. പത്ത് ലക്ഷത്തിൽ 538 കോവിഡ് ബാധിതർ എന്നതാണ് ഇന്ത്യയിലെ രോഗബാധിതരുടെ കണക്ക്.