video
play-sharp-fill

കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് : ചേരാനെല്ലൂർ സ്‌റ്റേഷനിലെ എസ്.ഐ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് : ചേരാനെല്ലൂർ സ്‌റ്റേഷനിലെ എസ്.ഐ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് കൊറോണ വൈറസ് ബാധ. പ്രതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ അടക്കം 15 പോലീസുകാർ ക്വാറന്റൈനിൽ.

കഞ്ചാവുകേസിൽ ബന്ധപ്പെട്ട് ജൂലൈ ഒൻപതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ചത്. ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്‌റ്റേഷനിൽ താമസിപ്പിക്കുകയും പത്തിന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പരിശോധനാ ഫലം പോസിറ്റീവായത്.

പ്രതിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പൊലീസ് സേ്റ്റഷന്റെ വരും ദിവസങ്ങളിലെ നടത്തിപ്പിന് തുടർ നടപടികൾ സ്വീകരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്. 15 പൊലീസ് ഉദ്യോസ്ഥരെ നിരീക്ഷണത്തിലാക്കിയതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.