കാൻസറിനെയും കൊറോണയേയും തുരത്താൻ ചാണകം സഹായിക്കും, ഗുജറാത്തിലെ ആശുപത്രികളിൽ രോഗികൾക്ക് ചാണകവും ഗോമൂത്രവും ചേർത്ത് ഉണ്ടാക്കുന്ന പഞ്ചാമൃതം നൽകാറുണ്ട് : വിവാദ ചാണക പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മൂവ്വായിരത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചുവീണത്. ഇതിനിടെ കൊറോണയും കാൻസറും വരാതിരിക്കാൻ ചാണകവും സഹായിക്കുമെനന് വിവാഹ പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ. ഗുജറാത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് ചാണകവും ഗോമൂത്രവും ചേർന്ന പഞ്ചാമൃതം നൽകാറുണ്ടെന്നും സുമൻ പറഞ്ഞു. അസമിൽ നിന്നുള്ള എംഎൽഎയാണ് സുമൻ.
ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ച് സർക്കാർ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോൾ, പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എംഎൽഎ നിയമസഭയിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിജോയ ചക്രവർത്തിയുടെ മകളണ് സുമൻ ഹരിപ്രിയ. ആദ്യമായാണ് എംഎൽഎയാകുന്നത്. ശാസ്ത്രീയമായ കാരണങ്ങൾ കൊണ്ടാണ് മതപരമായ ചടങ്ങുകൾക്ക് ഗോമൂത്രവും ചാണകവും ഉയോഗിക്കുന്നത്. പശു ഞങ്ങൾക്ക് തരുന്ന എല്ലാ പ്രധാനമാണ്. ഇതുകൊണ്ടാണ് പഴയ ആളുകൾ പശുവിനെ ആരാധിച്ചത്. തുളസിയിലകൾ ഉയോഗിച്ചു. പ്രമേഹത്തിന് ഏറ്റവും നല്ല ഔഷധമാണ് തുളസിയിലയെന്നും എംഎൽഎ പറഞ്ഞു.
അസമിൽ നിന്നും ബി.ജെ.പിയുടെ എം.എൽ.എ ആയ സുമൻ രാഷ്ട്രീയരംഗത്തേക്ക് വരുന്നതിന് മുൻപ് സിനിമാരംഗത്ത് ആയിരുന്നു പ്രവർത്തിച്ചിരുന്നത്.