ക്വാറന്റൈൻ ബോറടി മാറ്റാൻ രഹസ്യക്കാരികളെ ഒപ്പം കൂട്ടിയ യുവാവും സുഹൃത്തുക്കളും കുടുങ്ങി ; കൊറോണ ബാധിച്ച യുവാവിന്റെ വഴിവിട്ട ബന്ധം കൈയോടെ പൊക്കിയത് സമ്പർക്കപട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതർ
സ്വന്തം ലേഖകൻ
ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ ബോറടി മാാറ്റാൻ രഹസ്യക്കാരികളെ ഒപ്പം കൂട്ടിയ വ്യക്തിയും സുഹൃത്തുക്കളും കുടുക്കിൽ. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ് ആരോഗ്യ വകുപ്പിനെ പോലും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
വൈറസ്് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ നിർദേശം നൽകിയിരുന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതരുടെ ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കാനെത്തിയതോടെയാണ് യുവാവും സുഹൃത്തുക്കളും കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാട്ടുക്കട്ട പ്രദേശത്ത് ക്വാറൻറൈനിലായിരുന്ന വ്യക്തി ബോറടി മാറ്റാൻ ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കളെയും ഒപ്പം കൂട്ടുകയായിരുന്നു. ഭാര്യ വിദേശത്തായതിനാൽ രഹസ്യക്കാരികളായ സ്ത്രീകളെയും താമസ സ്ഥലത്തെത്തിച്ചാണ് യുവാക്കൾ ക്വാറന്റൈൻ ആഘോഷമാക്കിയത്.
കഴിഞ്ഞ ദിവസം അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാൾ ഈ യുവാവാണെന്ന് കണ്ടെത്തി. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കാൻ ആരോഗ്യ പ്രവർത്തകർ എത്തിയതോടെയാണ് ക്വാറന്റൈനിൽ കഴിയുന്ന യുവാവുമായി അടുത്തിടപഴകിയ ഓട്ടോറിക്ഷക്കാരെയും യുവതികളെയും കുറിച്ച് വിവരം ലഭിക്കുന്നത്.
യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി ഓട്ടോറിക്ഷാ ഡ്രൈവർമാരെ കണ്ടെത്തിയ ആരോഗ്യ വകുപ്പ് ഇവരെ ക്വാറന്റൈനിലാക്കുകയും മാട്ടുക്കട്ട ഓട്ടോറിക്ഷാ സ്റ്റാൻഡ് അടക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇയാളുടെ രണ്ട് പെൺസുഹൃത്തുക്കളെ കൂടി കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.