യുവാക്കൾ കാരുണ്യത്തിന്റെ മാതൃകയാകണം ജോസ് കെ മാണി എം പി

യുവാക്കൾ കാരുണ്യത്തിന്റെ മാതൃകയാകണം ജോസ് കെ മാണി എം പി

Spread the love

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട :ജീവകാരുണ്യ
. പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയാകുവാൻ യുവാക്കൾ മുന്നോട്ടുവരണമെന്ന് ജോസ് കെ മാണി എം പി. യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച കേരള കോൺഗ്രസ്‌ നേതാവ് കെ എം മാണിയുടെ ഓർമ നിലനിർത്തുന്നതിന് ജില്ലയിലെ ഒൻപത് നിയോജകമണ്ഡലങ്ങളിലും നിർധനരാ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കിറ്റുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുടെ കാലത്ത് യൂത്ത് ഫ്രണ്ട് (എം)ഏറ്റെടുത്തിരിക്കുന്ന ഇത്തരം പ്രവർത്തികൾ കാരുണ്യ പോലുള്ള ജനകീയ പദ്ധതികൾക്ക് തുടക്കം കുറിച്ച കെ എം മാണിയുടെ സ്മരണകൾക്ക് മുൻപിൽ അർപ്പിക്കുന്ന ആദരാഞ്ജലികളാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് ഫ്രണ്ട് (എം)ജില്ലാ പ്രസിഡന്റ്‌ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു.യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്‌ ജാൻസ് വയലിക്കുന്നേൽ,ജോർജുകുട്ടി ആഗസ്തി,സാജൻ കുന്നത്ത്,ശ്രീകാന്ത് എസ് ബാബു,അൻസാരി പാലയംപറമ്പിൽ, ജോണിക്കുട്ടി മഠത്തിനകം,ഷോജി അയലൂക്കുന്നേൽ,

ഔസേപ്പച്ചൻ കല്ലറങ്ങാട്ട്, തോമസുകുട്ടി മുതുപുന്നക്കൽ,സോജൻ ആലക്കുളം, പി ടി തോമസ്,ജോളി മടുക്കക്കുഴി,എ എസ് ആന്റണി,അബേഷ് അലോഷിസ്,ജെയിംസ് വലിയവീട്ടിൽ, സണ്ണി വടക്കേമുളഞ്ഞനാൽ, , ബിജു ഇളംതുരുത്തിയിൽ, റോയി വിളക്കുന്നേൽ,റെജി ഷാജി,ശരത് കോലോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.