play-sharp-fill
സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: മകളുടെ വിവാഹം മുടങ്ങുമെന്ന പേടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: മകളുടെ വിവാഹം മുടങ്ങുമെന്ന പേടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

 

തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചിക്കാത്തതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ മകളുടെ വിവാഹാവശ്യത്തിനായാണ് തോമസ് തിരികെ ചോദിച്ചത് . പലതവണ ഈ ആവശ്യമുന്നയിച്ച് ബാങ്കിനെ സമീപിച്ചെങ്കിലും പണം തിരികെ നൽകാനാവില്ലെന്ന് ബാങ്ക് അറിയിച്ചു. പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് തോമസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

പണം ലഭിക്കാത്തതിൽ മനംനൊന്ത് ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group