
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക പ്രതിസന്ധിയിൽ. ഇതുവരെ ഇയാളിൽ നിന്ന് പത്തോേളം ആളുകൾക്ക് രോഗം പകർന്നു. മുങ്ങരിങ്ങാട് പള്ളിതർക്ക പ്രതിഷേധത്തിൽ പങ്കെടുത്ത ഇയാൾ താൽകാലിക പള്ളി നിർമ്മാണത്തിലും പങ്കെടുത്തിരുന്നു. ഇവിടെയെല്ലാമുണ്ടായിരുന്ന 200 ലധികം പേരെ കണ്ടെെത്തുക എന്നത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്.
എറണാകുളം നെട്ടൂർ മാർക്കറ്റിലെ പഴവിതരണക്കാരനായ മുള്ളരിങ്ങാട് സ്വദേശിക്ക് 17 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ടാംതീയ്യതി നെട്ടൂർ മാർക്കറ്റിൽ നിന്ന് വന്ന ഇയാൾ ഒമ്പതാം തിയതി മുള്ളരിങ്ങാട് നടന്ന പള്ളിത്തർക്ക പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പൊലീസുകാരടക്കം 150ൽ അധികം ആളുകളായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ദിവസം തർക്കം നടന്ന സ്ഥലത്ത് താൽകാലിക പള്ളി നിർമ്മിക്കുന്നതിനും ഇയാൾ പങ്കെടുത്തിരുന്നു. ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെയുള്ള പത്ത് പേർക്കാണ് ഇതുവരെ ഇയാളുടെ സമ്പർക്കത്തിൽ നിന്നും ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ കൂടുതൽ ആളുകളുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളൂ. മുള്ളരിങ്ങാട് മറ്റൊരു ക്ലസ്റ്ററാവുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ. മുള്ളരിങ്ങാട് പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ ആളുകളും നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാനും അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന സൂചനയാണ് ജില്ലാ ഭരണകൂടം പുറത്ത് വിടുന്നത്.







