video
play-sharp-fill

കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ നടത്തി

കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ നടത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ്: ഇല്ലിക്കൽ കവലയിൽ വാഹന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന കുഴികൾ രൂപപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ ശ്രമിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതി ഷേധ കൂട്ടായ്മ നടത്തി.

ഇല്ലിക്കൽ കവലയിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റൂബി ചാ ക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ വി എ വർക്കി, ബോബി മണലേൽ, മുരളികൃഷ്ണൻ ,നാസർ മാലത്തുശേരി, ലിജോ പാറെക്കുന്നുംപുറം, സോണി മണിയാംകേരി,രാഷ്മോൻ ഓത്താറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഈസകുട്ടി, മൂസാ കൊട്ടാരത്തിൽ, മുഹമ്മദ് നൗഫൽ, അനൂപ് കൊറ്റമ്പടം, പ്രോമിസ് കാഞ്ഞിരം, അശ്വിൻ മണലേൽ,ബിജിഷ് ഓത്താറ്റിൽ, മഹേഷ് നല്ലുവാതുക്കൽ, ബിച്ചു തിരുവാർപ്പ് എന്നിവർ പ്രതിഷേധ ധരണയ്ക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group