തൃശ്ശൂരിൽ മണ്ഡലം ഭാരവാഹികളടക്കം അൻപതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് ; പത്മജ സ്വീകരിക്കും

Spread the love

തൃശൂർ : അൻപതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നത്.

video
play-sharp-fill

നേരത്തെ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കുക.

അതേസമയം തൃശൂർ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരൻ  ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group