play-sharp-fill
കേരള കോൺഗ്രസ് മുന്നണിയ്ക്ക് പുറത്താകുമ്പോൾ  പിന്നാമ്പുറങ്ങളിൽ ചർച്ചയാകുന്നത് ക്രിസ്ത്യൻ സഭകളിലെ പോരാട്ടങ്ങൾ: ചങ്ങനാശേരിയും സഭയും ചർച്ചയാകുന്നു

കേരള കോൺഗ്രസ് മുന്നണിയ്ക്ക് പുറത്താകുമ്പോൾ പിന്നാമ്പുറങ്ങളിൽ ചർച്ചയാകുന്നത് ക്രിസ്ത്യൻ സഭകളിലെ പോരാട്ടങ്ങൾ: ചങ്ങനാശേരിയും സഭയും ചർച്ചയാകുന്നു

സ്വന്തം ലേഖകൻ

കോട്ടയം രാഷ്ട്രീയത്തിൽ പരിചിതനല്ലാത്ത ജോസി സെബാസ്റ്റ്യൻ എന്ന കോൺഗ്രസ് നേതാവിന്റെ പേര് കേരള കോൺഗ്രസ് രാഷ്ട്രീയപോരിനിടെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി.

മാണി വിഭാഗത്തിനെ യു.ഡി.എഫിൽ നിന്നും പുറതാക്കണം എന്ന ശക്തമായ അഭിപ്രായ പ്രകടനം നടത്തിയാണ് ജോസി രംഗപ്രവേശം ചെയ്തത്.ജോസി സെബാസ്റ്റ്യന്റെ രാഷ്ട്രീയകളരി ചങ്ങനാശ്ശേരിയാണ്. എന്നാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീന മേഖലയായ ചങ്ങനാശ്ശേരിയിൽ മുനിസിപ്പാലിറ്റി വാർഡ് തെരഞ്ഞെടുപ്പിൽ പോലും പരാജയപ്പെട്ട ജോസി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നത് രാഷ്ട്രീയ നിരീക്ഷകരിൽ ആശ്ച്ചര്യവുമുള്ളവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നിൽ ചില സാമുദായിക കാരണങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. തൃശൂർ അങ്കമാലി ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി ഇടുക്കി പാലാ എന്നീ സിറോ മലബാർ രൂപതകളുടെ ഹൃദയഭൂമിയിൽ വിശ്വാസികളിൽ നല്ലൊരു ശതമാനവും കേരളാ കോൺഗ്രസിന്റെ അനുഭാവികളും പ്രവർത്തകരുമാണ്.ഈ വലിയ ജനവിഭാഗം എല്ലാർത്ഥത്തിലും അകമഴിഞ്ഞ് പിന്തുണക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് മാണി.

ലവ് ജിഹാദ് വിഷയം സഭയെ വല്ലാതെ മുറിപ്പെടുത്തുകയും വിശ്വാസികളായ ഏതാനം പെൺകുട്ടികളെ സഭക്ക് ലവ് ജിഹാദിന്റെ ഫലമായി നഷ്ടപ്പെടുകയും ചെയ്തു.സഭ ഇതൊരു വലിയ സാമൂഹ്യ വിപത്തെന്ന രീതിയിൽ ഉയർത്തികാട്ടുകയും സമരം നയിക്കുകയും ചെയ്യുന്ന സാഹചര്യം വരെ സംജാതമായി തലശ്ശേരി സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയും ചങ്ങനാശ്ശേരി സഹായ മെത്രാൻ മാർ തോമസ് തറയിലുമാണ് ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നത്.

മലബാറിൽ ലവ് ജിഹാദിന്റെ ഏറ്റവും വലിയ ഇര താമരശ്ശേരി രൂപതയാണ്.താമരശ്ശേരി രൂപതാധ്യക്ഷനും വൈദികരും ശക്തമായ ഭാഷയിൽ തന്നെ പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായി. സഭയെ ചൊടിപ്പിച്ചത് യുഡിഫിലെ ഉത്തരവാദിത്തപ്പെട്ട ഘടക കക്ഷിയുടെ എം.എൽ. എ മാർ തന്നെ ലവ് ജിഹാദിന് പൂർണ പിന്തുണയുമായി കോടതികളിൽ പ്രത്യക്ഷപ്പെട്ടതാണ്. ഇതിലുള്ള പ്രതിഷേധം വളരെ വ്യക്തമായി തന്നെ സിറോ മലബാർ സിനഡ് സഭ പിന്തുണച്ചു പോരുന്ന മുന്നണി നേതാക്കന്മാരെ അറിയിച്ചു.

ഇതിന് പിന്നാലെ ആണ് ബെന്നി ബെഹനാൻ ലീഗിനെ രക്ഷപെടുത്താൻ എന്നവണ്ണം ലോക്സഭയിൽ ലവ് ജിഹാദ് വിഷയത്തിൽ ചോദ്യം ഉന്നയിക്കുകയും അങ്ങനെ ഒരു നിർവചനം ഇല്ല എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി മറുപടി പറയുകയും ചെയ്തതോടെ വിഷയം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടന്നു. ഇത് മനസിലാക്കിയ സിറോ മലബാർ സഭാ സിനഡ് ബെന്നി ബെഹനാനെതിരെ തിരിയുകയും രൂക്ഷമായ പ്രതികരണം നടത്തുകയും ചെയ്തു.

ഇതിൽ ഭയന്ന ബെന്നി ചാലക്കുടിയിൽ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് തലമുറ മറ്റത്തിന്റെ വക്കിലെത്തി നിൽക്കുന്ന കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് കണ്ണ് വെച്ചത്.സാക്ഷാൽ ഉമ്മൻ ചാണ്ടിക്കെതിരെ തന്നെ തിരിഞ്ഞു കൊണ്ടാണ് ബെന്നി തന്റെ ലക്ഷ്യം അറിയിച്ചത്. കേരളാ കോൺഗ്രസ്‌ വിഷയത്തിൽ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂരും രമ്യതയുടെ നയം എടുത്ത് മുൻപോട്ട് പോകുന്നതിനിടെയാണ് ഉമ്മൻചാണ്ടിയെ തള്ളി ബെന്നി നിലപാട് കടുപ്പിച്ചത്.

ഇതിലെ അപകടം തിരിച്ചറിഞ്ഞ സഭ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സിറോ മലബാർ വിശ്വാസിയും ചങ്ങനാശ്ശേരി രൂപതയിൽ പെട്ടതുമായ ജോസി സെബാസ്റ്റ്യനെ തന്നെ കേരളാ കോൺഗ്രസ്സിനെതിരെ രംഗത്തിറക്കി സ്ഥിതി കൂടുതൽ കലുഷിതമാക്കിയത്. ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂരിനെയും ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് പോലും കരുതുന്നവരുണ്ട്.കൂടാതെ ഓർത്തഡോക്സ് യാക്കോബായ പോരും ബെന്നി കരുവാക്കിയതായിട്ടാണ് കോൺഗ്രസ്‌ നേതാക്കന്മാരു പോലും അടക്കം പറയുന്നത്.ചെന്നിത്തലയോടുള്ള കേരളത്തിലെ വോട്ടർമാർക്കുള്ള താത്പര്യക്കുറവ് ആണ് ബെന്നി ബെഹനാൻ കരുവാക്കിയത്.ഉമ്മന്ചാണ്ടിക്കുള്ള പകരക്കാരനാകാനുള്ള ശ്രമം മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നതാണ് വാസ്തവം.

കത്തോലിക്കാ സഭയിൽ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള സിറോ മലബാർ സഭയിൽ നിന്നും കോൺഗ്രസിന് ശക്തരായ നേതാക്കൾ ഇല്ലന്നുള്ളത് കോൺഗ്രസിന് മധ്യതിരുവതാങ്കൂറിൽ കേരള കോൺഗ്രസിനെ ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിച്ചിരുന്നു. കോൺഗ്രസിൽ കെ.സി. ജോസ്ഫ്ഉം, ജോസഫ് വാഴക്കാനുമാണ് സിറോ മലബാർ സഭാ വിശ്വസികളാണ്. എന്നാൽ രമേശ് ചെന്നിത്തലയോട് ക്രിസ്തവ സഭകൾക്കു ഉമ്മൻ ചാണ്ടിയോടുള്ള താൽപര്യയമില്ലെന്നതും വാഴക്കൻ മുൻപോട്ടു വയ്ക്കുന്നത് ചെന്നിത്തലയുടെ രാഷ്ട്രീയമാണെന്നെന്നതും അദ്ദേഹത്തിന് പരിമിതികൾ സൃഷ്ടിച്ചിരുന്നു.

മുവാറ്റുപുഴ പോലെ ഉറച്ച യു.ഡി.എഫ് കത്തോലിക്കാ സീറ്റിലാണ് അദ്ദേഹം പരാജയപെട്ടതെന്നത് ക്രൈസ്തവ സഭയുടെ അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന വിലയിരുത്തലിന് വഴിവെക്കുകയുമുണ്ടായി.

ക്രിസ്ത്യൻ നായർ സമുദായങ്ങളുടെ പിന്തുണയോടെ നലനിന്ന ഒരു പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങളിൽ സഭയും എൻ.എസ്.എസും ജോസ് കെ. മാണിയുടെ കൂടെയാണ് നിലകൊള്ളുന്നതും. മുൻകാലങ്ങളിൽ കേരള കോൺഗ്രസിലെ നായർ വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു ബാലകൃഷ്‌ണപിള്ള. എന്നാൽ അദ്ദേഹത്തിന്റെ മകനായ ഗണേഷ്കുമാറിനോട് എൻ.എസ്.എസ്സിന്റെ സമീപനത്തിൽ കഴിഞ്ഞ കാലങ്ങളിൽ ചില വിള്ളലുകൾ ഉണ്ടായിയിട്ടുമുണ്ട്.

അതോടൊപ്പം ശബരിമല പോലുള്ള വിഷയങ്ങളിൽ തങ്ങള്ക്കു വേണ്ടി ഇന്ന് എൽ.ഡി.എഫിൽ നിലകൊള്ളുന്ന കേരള കോൺഗ്രസ് തങ്ങൾക്കായി നിലകൊണ്ടില്ല എന്ന അഭിപ്രായവും എൻ.എസ്.എസ് നേതൃത്വം വച്ച് പുലർത്തുന്നു. ജോസ് കെ. മാണിക്കൊപ്പം നിലകൊള്ളുന്ന എൻ. ജയരാജ് എൻ.എസ്.എസ്സിന് നേതൃത്വത്തിന് താല്പര്യമുള്ള നേതാവാണ് താനും. സിറോ മലബാർ സഭകൾക്കും ലാറ്റിൻ സഭകൾക്കും മലങ്കര സഭക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു കെ. എം. മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും. കേരള കോൺഗ്രസ് പാർട്ടി ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ വർധിത വീര്യത്തോടെ മുൻപോട്ടു പോകണമെന്നു ആഗ്രിഹിക്കുവരരാണ് താനും.

ആദ്യ കാലങ്ങളിൽ ജോസഫിനോട് മൃദ്ധസമീപനം പുലർത്തിയിരുന്ന സഭകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനായി കാത്തിരിക്കണം എന്നാണ് പി.ജെ. ജോസഫിനോട് പറഞ്ഞിരുന്നത്. തീരുമാനം ജോസഫിന് അനുകൂലമാകുന്ന സാഹചര്യത്തിൽ സഭാ ഇടപെട്ടു ജോസ് കെ, മാണിയെ അനുനയ്യിപ്പിക്കാം എന്ന് പാർട്ടി ഒരു പിളർപ്പില്ലെക്കു പോകരുതെന്നും അവർ അഭ്യർത്ഥിച്ചതായി വാർത്തകൾ വന്നിരുന്നു. നേരെ മറിച്ചു തീരുമാനം ജോസ് കെ. മാണിക്കനുകൂലമായാൽ ജോസഫ് വിഭാഗത്തിനെ ജോസ് കെ. മാണിക്കൊപ്പം ഒരുമിപ്പിച്ചു നിര്ത്താനും സഭാ ഒരുക്കമായിരുന്നു. മാണി വിഭാഗം സഭാ മുൻപോട്ടു വെച്ച ധാരണയോടു യോജിച്ചെങ്കിലും ജോസഫ് വിഭാഗം അനുകൂലിച്ചില്ല. അതോടെ ഒത്തുതീർപ്പു ഫോർമുല പരാജപ്പെടുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച വരെ മാണി വിഭാഗത്തിനെതിരെ ശക്തമായ നിലപാടുകളുമായി കളം നിറഞ്ഞു നിന്നിരുന്ന ബെന്നി ബെഹനാന് പൊടുന്നനെ പിന്മാറിയത് മധ്യകേരള രാഷ്ട്രീയത്തിലെ സാമുദായിക അടിത്തറകളിൽ പ്രേത്യേകിച്ചു സിറോ മലബാർ സഭാ വിശ്വാസികളുടെ ഇടയിൽ ബെന്നിയുടെ നിലപാടുകൾ വിള്ളൽ ഉണ്ടാക്കിയേക്കാം എന്ന് യു.ഡി.എഫ് തിരിച്ചറിഞ്ഞതിനാലാണ് എന്ന് കരുതപ്പെടുന്നു. ബെന്നി ബെഹനാന് യാക്കോബായ സമുദായത്തെ പ്രീതിനിധികരിക്കുന്നു. എന്നാൽ പൊതുവേ ഇദ്ദേഹം സിറോ മലബാർ സഭാംഗം എന്നാണ് മധ്യതിരുവത്താൻകൂറിൽ കേട്ടിരുന്നത്.

ഉമ്മൻ ചാണ്ടി പക്ഷക്കാരനായിരുന്നു ഇദ്ദേഹം രമേശ് ചെന്നിത്തലയോടൊപ്പം കൂടിയത് പോലും സഭാ തർക്കങ്ങൾ കാരണമണ്ണെന്നതാണ് വാസ്തവം. ഉമ്മൻ ചാണ്ടി ഓർത്തഡോസ് വിഭാഗമാക്കാരനായതും അദ്ദേഹം ഓർത്തഡോസ് സഭക്കായി നിലകൊണ്ടു എന്ന തെറ്റിദ്ധാരണയുടെ പേരിലാണ് ബെന്നി എ ഗ്രൂപ്പ് വിട്ടു ഐ ഗ്രൂപ്പിൽ എത്തുന്നത്. ഉമ്മൻ ചാണ്ടിക്ക് താങ്ങും തണലുമായി നിന്നിരുന്ന മാണി വിഭാഗവും സിറോ മലബാർ സഭയും അങ്ങനെ ഐ ഗ്രൂപ്പിന്റെ ശത്രുപക്ഷത്താവുകയും ചെയ്തു.

കേരള കോൺഗ്രസിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഐ വിഭാഗക്കാരനായ ആർ. ശങ്കർ പി.സി. ചാക്കോയെ തകർക്കാൻ കെ.എം. ജോർജിനെ ഉപയോഗിച്ച പോലെ പി.ജെ ജോസഫിനെ ഉപയോഗിച്ച് ജോസ് കെ. മാണിയെ തീർക്കുക എന്ന ലക്ഷ്യമാണ് ഐ ഗ്രൂപ്പിനുള്ളത്. മുസ്ലിം ലീഗും ഉമ്മൻ ചാണ്ടിയും എത്ര കണ്ടു ഐ വിഭാഗത്തിന്റെ നീക്കങ്ങളെ മറികടക്കും എന്നിടത്താണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ യു.ഡി.എഫിലെ നിലനില്പ് നിര്ണയിക്കപ്പെടുന്നത്. അതോടൊപ്പം ഐ ഗ്രൂപ്പിന്റെ നീക്കങ്ങളിൽ സഭാ നേതൃത്വം അസ്വസ്ഥമാണെന്നും വാർത്തകൾ വരുന്നുണ്ട്. പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്നാണ് അവർ മാണി വിഭാഗത്തിന് നല്കിയിരിയ്ക്കുന്ന സന്ദേശം. അപ്പോൾ തന്നെ പാർട്ടിയുടെ നിലനില്പ്പിനെതിരെ ചോദ്യങ്ങളുണ്ടായാൽ കടുത്ത തീരുമാനങ്ങൾക്കു മടിക്കരുതെന്നും പറഞ്ഞു വെയ്ക്കുന്നു.