video
play-sharp-fill

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

Spread the love

ഇരിങ്ങാലക്കുട: കരുവന്നൂരിലെ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇരിങ്ങാലക്കുടയിൽ മന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ഫിലോമിനയുടെ കുടുംബത്തെ അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്നാണ് ആവശ്യം.

മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രിയുടെ അവകാശവാദം. മെഡിക്കൽ കോളേജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. എന്നാൽ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായുള്ള പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ താൻ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപങ്ങൾ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

മൃതദേഹവുമായി പ്രതിപക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബാങ്ക് രണ്ട് ലക്ഷം രൂപ വീട്ടിലെത്തിച്ചു. ശേഷിക്കുന്ന നിക്ഷേപത്തിന്‍റെ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിഷേധിക്കുന്ന ബന്ധുക്കൾക്കും പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കും ആർഡിഒ ഉറപ്പ് നൽകിയിരുന്നു. നാല് ലക്ഷത്തി അറുപതിനായിരം രൂപ പല തവണയായി നൽകിയെന്നാണ് സിപിഐഎം വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group