അക്ഷരത്തെറ്റ് ചതിച്ചാശാനെ; വൈറലായി കെ സുധാകരന്‍റെ ഫ്ലക്സ്; ‘ഒ’ മാറി ‘എ’ ആയി;സംഭവം കൊല്ലത്തെ യൂത്ത് കോൺഗ്രസിൻ്റെ ഫ്ലക്സിൽ
സ്വന്തം ലേഖകൻ
പള്ളിത്തോട്ടം: കെപിസിസി പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച് കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ്
വച്ച ഫ്ലക്സ് ബോര്‍ഡ് കോൺഗ്രസിന് തന്നെ പൊല്ലാപ്പായി മാറി.
പള്ളിത്തോട്ടം ഡിവിഷനിലെ പ്രവര്‍ത്തകര്‍ വച്ച ഫ്ലക്സിലെ അക്ഷരത്തെറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകൾ ഏറ്റു വങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നോ കോംപ്രമൈസ് എന്നെഴുതിയ കെ സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡ് കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ വച്ചത്.
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ഫ്ലക്സില്‍ ഒരു തെറ്റുകാണാം. കോംപ്രമൈസില്‍ ഒ എന്ന അക്ഷരത്തിന് പകരം എ എന്ന് അടിച്ച് വച്ചതാണ് വിനയായത്.
ഫ്ലക്സ് ബോര്‍ഡ് വച്ചിട്ട് രണ്ട് മാസം ആയെങ്കിലും തെറ്റ് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു വിരുതന്‍ തെറ്റ് വിശദമാക്കി കെ സുധാകരന്‍റെ ഫ്ലക്സിന്‍റെ ഫോട്ടെയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അതോടെ ഫ്ലക്സ് വൈറലായി, ഒപ്പം യൂത്ത് കോണ്‍ഗ്രസുകാര്‍ എയറിലും.
അമളി മനസിലാക്കിയ പ്രവര്‍ത്തകര്‍ ഫ്ലക്സിലെ തെറ്റു തിരുത്തി. ഫ്ലക്സടിക്കാന്‍ കടക്കാരന് എഴുതിക്കൊടുത്തതിലുണ്ടായ പിശകാണെന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബ്രൂണോ വിക്ടര്‍ വിശദമാക്കുന്നു. സംഭവത്തില്‍ ആരേയും പഴിക്കാനില്ലെന്നും തന്‍റെ തന്നെ തെറ്റാണെന്നും ബ്രൂണോ കുറ്റ സമ്മതവും നടത്തി.
രൂക്ഷമായ പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രാഷ്ട്രീയ എതിരാളികളില്‍ നിന്നുണ്ടായത്.
അക്ഷരത്തെറ്റുള്ള ഫ്ലക്സിന്‍റെ ക്ഷീണം തീരാനായി പള്ളിത്തോട്ടത്തെ റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് മറ്റൊരു ഫ്ലക്സ് കൂടി പുതിയതായി വച്ചാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.