“അമ്മയ്ക്ക് പ്രസവ വേദന മകൾക്ക് വീണ വായന “എന്ന് കേട്ടിട്ടേയുള്ളൂ… കാണണമെങ്കിൽ  കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചെല്ലണം;  മെഡിക്കൽ കോളേജിൽ ജീവനക്കാർക്ക് തുണി മാറാൻ പോലും   സ്ഥലമില്ലാത്തപ്പോൾ  സൂംബ ഡാൻസ് പഠിപ്പിക്കാൻ ഒരു നില തന്നെ വിട്ടു കൊടുത്ത് അധികാരികൾ;  ഗൈനക്കോളജി  വാർഡിനു സമീപം നടക്കുന്ന അനധികൃത ഇടപാട് വല്ലതും ആരോഗ്യമന്ത്രി അറിയുന്നുണ്ടോ ?

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുമ്പോൾ മറുവശത്ത് സൂംബ ഡാൻസുമായി ജീവനക്കാർ ആറാടുകയാണ് കോട്ടയം മെഡിക്കൽ കോളേജിൽ

ഗൈനക്കോളജി വാർഡും പരിസരവും ഏറ്റവും തിരക്കുപിടിച്ചതും സുരക്ഷിത മേഖലയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൈനക്കോളജി വാർഡിന് സമീപ അധികാരികളുടെ മൂക്കിൻ തുമ്പിലാണ് സുംബാ ഡാൻസെന്ന പേരിൽ ഈ തോന്ന്യവാസം നടക്കുന്നത്. പല ജീവനക്കാരും അനധികൃതമായി ജോലിക്കിടയിൽ മുങ്ങുന്നതും പതിവാണ്. മുങ്ങുന്നവർ പൊങ്ങുന്നത് സുംബയിലാണെന്ന് മാത്രം .

സ്ഥലപരിമിതി മൂലം വീർപ്പ് മുട്ടുന്ന കോട്ടയം മെഡിക്കൽ കോളേജിലാണ് സ്വകാര്യ വ്യക്തിക്ക് പണം ഉണ്ടാക്കാൻ യാതൊരു മാനദണ്ഡവുമില്ലാതെ ഒരു നില തന്നെ ജീവനക്കാർക്ക് കൂത്താടാൻ അനുവദിച്ചിരിക്കുന്നത്.

രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഒരു നിമിഷത്തേക്ക് എങ്കിലും വിശ്രമിക്കാൻ ആവശ്യമായ സ്ഥലവും സൗകര്യവും അനുവദിക്കാത്ത അധികാരികളാണ് ഈ തോന്ന്യവാസത്തിന് ഒത്താശ ചെയ്യുന്നത്.

ജീവനക്കാർക്കായി പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരും എതിരല്ല, എന്നാൽ സ്ഥലപരിമിതിയില്ലാതെ വീർപ്പുമുട്ടുന്ന മെഡിക്കൽ കോളേജ് കെട്ടിടത്തിൽ തന്നെ വേണോ ഈ കോലം കെട്ടൽ എന്നതാണ് പ്രശ്നം
ആരോഗ്യമന്ത്രിയുടെ മൂക്കിൻ തുമ്പിൽ നടക്കുന്ന ഈ തോന്ന്യവാസം വല്ലതും നിങ്ങൾ അറിയുന്നുണ്ടോ ?
സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടകെട്ടിടം ദുരുപയോഗം ചെയ്യുന്നതിന് മന്ത്രിയും കൂട്ട് നിൽക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.