video
play-sharp-fill

ജില്ലാ കോൺഗ്രസ് കമ്മിറ്റി രക്തസാക്ഷികളെ ആദരിച്ചു

ജില്ലാ കോൺഗ്രസ് കമ്മിറ്റി രക്തസാക്ഷികളെ ആദരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ഗാൽവൻ താഴ് വരയിൽ ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് ബാബുവിനും ധീരരായ 20 ഇന്ത്യൻ സൈനികർക്കും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

കോട്ടയം ഗാന്ധിസ്ക്വയറിൽ “ഷഹദീൻ കോ സലാം ദിവസ്” (മാതൃരാജ്യ വീരമൃത്യു ദിനം) ആയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചത്. സ്വതന്ത്ര ഭാരതത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഭാരതം ഇതുപോലൊരു സാഹചര്യത്തെ നേരിടുന്നതെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞു. ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചൈന കടന്നുകയറ്റത്തെ അപലപിച്ചപ്പോൾ മാർക്സ്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം നാളിതുവരെ യാതൊരു അഭിപ്രായവും പറഞ്ഞില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി ടോമി കല്ലാനി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ലതികാ സുഭാഷ്, ഫിലിപ്പ് ജോസഫ്, മോഹൻ.കെ.നായർ, ജി.ഗോപകുമാർ, എം.പി. സന്തോഷ് കുമാർ, ബോബി ഏലിയാസ്, സണ്ണി കാഞ്ഞിരം,

ചിന്തു കുര്യൻ ജോയി, ശോഭ സലിമോൻ, നന്തിയോട് ബഷീർ, എൻ.എസ്.ഹരിശ്ചന്ദ്രൻ, ജെ.ജി. പാലയ്ക്കലോടി, റ്റി.സി.റോയി, സനൽ കാണക്കാലിൽ, സാബു മാത്യു, സിബി ജോൺ, ജോൺ ചാണ്ടി, എസ്.ഗോപകുമാർ, റോയ് മാത്യു എന്നിവർ പ്രസംഗിച്ചു.