play-sharp-fill
കോൺഗ്രസിനും സിപിഎമ്മിനും നിസംഗഭാവം: കാനത്തിനും സഭാ അദ്ധ്യക്ഷനെ തണുപ്പിക്കാനായില്ല: അഞ്ചംഗത്തിൽ ഓർത്തഡോക്സ് സഭ ബിജെപിക്കൊപ്പമോ ? നായർ വോട്ടില്ലെങ്കിലും കോന്നിയിൽ സുരേന്ദ്രൻ കടന്ന് കുടും

കോൺഗ്രസിനും സിപിഎമ്മിനും നിസംഗഭാവം: കാനത്തിനും സഭാ അദ്ധ്യക്ഷനെ തണുപ്പിക്കാനായില്ല: അഞ്ചംഗത്തിൽ ഓർത്തഡോക്സ് സഭ ബിജെപിക്കൊപ്പമോ ? നായർ വോട്ടില്ലെങ്കിലും കോന്നിയിൽ സുരേന്ദ്രൻ കടന്ന് കുടും

സ്വന്തം ലേഖകൻ

കോട്ടയം: പിറവം പള്ളി ആരാധനയ്ക്കായി ഓർത്തഡോക്സ് സഭയ്ക്ക് തുറന്ന് നൽകിയിട്ടും ചുവപ്പിനോടുള്ള അകൽച്ച വിടാതെ ഓർത്തഡോക്സ് സഭാ നേതൃത്വം. ഓർത്തഡോക്സ് പാർട്ടി എന്ന് പേര് കേട്ട കോൺഗ്രസിനോടും സഭ കാര്യമായ മമത കാട്ടുന്നില്ല.

പേരെടുത്ത് പറയാതെ സി പി എമ്മിനെ സഭ വിമർശിക്കുന്നു. കോൺഗ്രസിനെയും സി പി എമ്മിനെയും തള്ളിപ്പറയുന്ന സഭ അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പിൻതുണച്ചേയ്ക്കും എന്നാണ് സൂചന. ക്രൈസ്തവ വോട്ടിന് ഏറെ പ്രാധാന്യമുള്ള കോന്നി ഉപതിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് ബി ജെ പിയ്ക്കും കെ.സുരേന്ദ്രനും നിർണ്ണായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരെടുത്ത് പറയാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഓര്‍ത്തഡോക്സ് സഭയുടെ താക്കീത് പുറത്ത് വന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിലെ സഭാ നിലപാട് ചർച്ചയായത്. ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ നിലപാട് പ്രതിഫലിയ്ക്കുമെന്നും സഭ മുന്നറിയിപ്പ് നല്‍കി. തങ്ങളെ ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്നാണ് ഓര്‍ത്തഡോക്സ് സഭ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. . ഉപതെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും.

സഭയുടെ നിലപാട് എന്നതരത്തില്‍ പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയ ഫാ. ഡോ ജോണ്‍സ് എബ്രഹാം കോനാട്ടിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയെ കാലാകാലങ്ങളായി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിസ്വാസികള്‍ക്ക് വ്യക്തമായി അറിയാം.

അത് അടുത്തുവരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. . സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്ന തരത്തില്‍ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സഭയുടെ നിലപാടുകള്‍ വിശ്വാസികള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതനുസരിച്ച്‌ അവര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു.