play-sharp-fill
ആദിവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആദിവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോർജ്ജ് കീഴടങ്ങി.

മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിക്കു മുൻമ്പാകെയാണ് ഇയാൾ ഹാജരായിരിക്കുന്നത്. ഒന്നരവർഷമായി ജോർജ്ജ് പെൺക്കുട്ടിയെ പീഡിപ്പിക്കുകയാണെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥിയായ പെൺകുട്ടിയെ വീട്ടിൽ വെച്ചും മറ്റുമാണു പീഡിപ്പിച്ചത്. ഒരാഴ്ച മുൻമ്പ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോക്സോ പ്രകാരം ബത്തേരി പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ജോർജ്ജ് ഒളിവിൽ പോയത്.