കോൺഗ്രസിൽ നിന്നും രാജി വച്ച് കേരള കോൺഗ്രസിൽ ചേർന്നു: രാജി വച്ചത് ആർപ്പൂക്കരയിലെ മഹിളാ നേതാവ്

Spread the love

സ്വന്തം ലേഖകൻ

ആർപ്പൂക്കര: കോൺഗ്രസിൽ നിന്നും രാജി വച്ച മഹിളാ നേതാവ് കേരള കോൺഗ്രസിൽ ചേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകയായിരുന്ന സാറാമ്മ ജോണാണ് കോൺഗ്രസിൽ നിന്നും രാജി വച്ച് കേരള കോൺഗ്രസിൽ ചേർന്നത്.

കോൺഗ്രസ് പാർട്ടിയിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് രാജി. മഹിളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും, കോട്ടയം ജില്ലാ മഹിളാ കോൺഗ്രസിൽ വൈസ് പ്രസിഡ ന്റ് ആയും, ആർപ്പൂക്കര ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് (എം) വനിത കോൺഗ്രസ് ,സംസ്ഥാന വൈസ് പ്രസിഡന്റായി ഇവരെ നിയമിച്ചു.