video
play-sharp-fill

സ്കൂളിലെത്താൻ അഞ്ചുമിനിറ്റ് വൈകി; മൂന്നാംക്ലാസ്സുകാരിയെ ഗെയ്റ്റിന് പുറത്ത് വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചു; സ്കൂളിനെതിരെ രക്ഷിതാവിന്റെ പരാതി

സ്കൂളിലെത്താൻ അഞ്ചുമിനിറ്റ് വൈകി; മൂന്നാംക്ലാസ്സുകാരിയെ ഗെയ്റ്റിന് പുറത്ത് വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചു; സ്കൂളിനെതിരെ രക്ഷിതാവിന്റെ പരാതി

Spread the love

പാലക്കാട്: സ്കൂളില്‍ അഞ്ച് മിനിറ്റ് എത്താൻ വൈകിയ മൂന്നാം ക്ലാസുകാരിയെ ഗെയ്റ്റിന് വെളിയില്‍ വെയിലത്ത് അരമണിക്കൂറോളം നിർത്തി ശിക്ഷിച്ചെന്ന് ആരോപിച്ച്‌ സ്കൂളിനെതിരെ രക്ഷിതാവിന്റെ പരാതി.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ഒരു മാസം മുൻപാണ് സംഭവം.

8.20നാണ് ലയണ്‍സ് സ്കൂളില്‍ ക്ലാസ് തുടങ്ങുന്നത്. വിനോദിൻറെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അഞ്ച് മിനിറ്റ് വൈകിയാണ് സംഭവ ദിവസം സ്കൂളിലെത്തിയത്. ഗേറ്റ് അടച്ച സ്കൂള്‍ ജീവനക്കാർ ഇത് തുറന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോള്‍ പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

സംഭവത്തിന് ശേഷം വിനോദിൻ്റെ മകള്‍ ഇതുവരെ സ്കൂളില്‍ പോയിട്ടില്ല. തനിക്ക് ആ സ്കൂളില്‍ പോകേണ്ടെന്ന നിലപാടിലാണ് മകള്‍. അതേസമയം ഇത്തരം ശിക്ഷാരീതികള്‍ സ്കൂളില്‍ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നല്‍കിയതായി മേനേജ്മെൻ്റ് വ്യക്തമാക്കി. എന്നാല്‍ സ്കൂളിൻറ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാളിൻ്റെ വിശദീകരണം.