Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴി.

എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. “വിഷയത്തില്‍ എല്‍ദോസിനോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോയെന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കും. എല്‍ദോസിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല.” മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സാധാരണ അറസ്റ്റ് ചെയ്യാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, എല്‍ദോസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണസംഘം ഉടന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ അനുമതി തേടുമെന്നാണ് വിവരങ്ങള്‍. എംഎല്‍എക്കെതിരെ കേസെടുത്ത വിവരം അന്വേഷണസംഘം സ്പീക്കറെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

തെളിവുകള്‍ പരിശോധിച്ചതിനു ശേഷം എല്‍ദോസിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. യുവതിയെ ഉടന്‍ തന്നെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും.