പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങി ക്യാന്‍സറിനെ വരെ തടയും; അടങ്ങിയിരുന്നത് നിരവധി ഗുണങ്ങൾ; ചില്ലറക്കാരനല്ല കമ്മ്യൂണിസ്റ്റ് പച്ച; ഇതിൻ്റെ ഉപയോഗങ്ങൾ അറിയാം…
സ്വന്തം ലേഖിക
കോട്ടയം: കാല്‍സ്യം, മാംഗനീസ്, ടാനിനുകള്‍, അയേണ്‍, സാപോനിയന്‍സ്, ഫൈറ്റിക്ക് ആസിഡ് തുടങ്ങി എല്ലാ പോഷണങ്ങളും അടങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച പല തരത്തിലുള്ള രോഗങ്ങള്‍ക്കുള്ള ഔഷദ സസ്യമാണ്.
അത് കൊണ്ട് തന്നെ ഇത് കൊളസ്ട്രോളിനും, പ്രമേഹത്തിനും ഒക്കെ ഉപയോഗിക്കാറുണ്ട്.
എന്തൊക്കെ ഗുണങ്ങളാണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകള്‍ക്ക് ഉള്ളത്?
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. മുറിവിന്
പണ്ട് മുറിവിന് വേണ്ടി ഉപയോഗിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് പച്ചയായിരുന്നു. ഇതിൻ്റെ ഇല കയ്യിലിട്ട് ഞരടി അതിൻ്റെ നീര് എടുക്കാം. ശേഷം ഈ നീര് മുറിവ് ഉണ്ടായ സ്ഥലത്ത് ഇറ്റിക്കുക. മുറിവ് കരിയുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ചെറിയ മുറിവുകള്‍ക്കാണ് ഉപയോഗിക്കുന്നത്.
2.കമ്മ്യൂണിസ്റ്റ് പച്ച കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. ഇത് എല്‍.ഡി.എല്‍ നെ കുറയക്കുന്നു, ഇതിൻ്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. കിഡ്നിയുടെ ആരോഗ്യത്തിന്
കിഡ്നിയുടെ ആരോഗ്യത്തിനും അത് പോലെ തന്നെ വയറിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് ഇത്, കിഡ്നിയിലെ ടോക്സിനുകള്‍ നീക്കുന്നതിന് അത്യുത്തമാണ്. മാത്രമല്ല മൂത്ര വിസര്‍ജനത്തിനും, അണുബാധകള്‍ക്കും എല്ലാം ഇത് വളരെ നല്ലതാണ്. വയറ്റിലെ ആസിഡിൻ്റെ തോത് ആല്‍ക്കലൈനാക്കി പിഎച്ച് തോത് നില നിര്‍ത്തുന്നു, അങ്ങനെ അള്‍സര്‍ പോലുള്ള അവസ്ഥകള്‍ക്കും വളരെ നല്ലതാണ് ഇത്. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
4. യൂറിക്ക് ആസിഡ്
ശരീരത്തിലെ യൂറിക്ക് ആസിഡ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച. ഇത് ശരീരത്തിലെ വീക്കം തടയുന്നു. ഇതിൻ്റെ വെള്ളം കുടിക്കാം, അല്ലെങ്കില്‍ ഇത് അരച്ചെടുത്ത് വീക്കം ഉള്ളിടത്ത് പുരട്ടാം.
5. പ്രമേഹത്തിന്
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ആ ചെടി. രക്തത്തിലെ ഇന്‍സുലിൻ്റെ പ്രവര്‍ത്തനം കൃത്യമാക്കി കൊണ്ട് ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഇത് ഇട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കില്‍ ചായ എന്നിവ ഒക്കെ കുടിക്കാവുന്നതാണ്.
6. ക്യാന്‍സര്‍
ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ടോക്സിനുകള്‍ നീക്കുന്നു. അങ്ങനെ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളെ നിയന്ത്രിക്കുന്നു.