Spread the love

റായ്പുര്‍: നിറത്തിന്റെ പേരില്‍ കളിയാക്കിയ ഭര്‍ത്താവിനെ ഭാര്യ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കറുത്തവളെന്ന് വിളിച്ച് ആക്ഷേപിച്ച ഭര്‍ത്താവിനെ സംഗീത സ്വന്‍വാനി(30)യെന്ന യുവതിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 40കാരനായ ആനന്ദ് സ്വന്‍വാനിയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലായിരുന്നു സംഭവം.

video
play-sharp-fill

ആനന്ദ് സ്വന്‍വാനിയുടെ രണ്ടാം ഭാര്യയാണ് സംഗീത. കൊലപ്പെടുത്തുന്നതിന് മുന്‍പ് നിറത്തെച്ചൊല്ലി കളിയാക്കിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം സംഗീത മുറിച്ചെടുത്തതായും പത്താന്‍ ഏരിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ദേവാന്‍ഷ് റാത്തോഡ് പറഞ്ഞു.

നിറത്തിന്റെ പേരില്‍ ആനന്ദ് സംഗീതയെ നിരന്തരം കളിയാക്കിയിരുന്നതായും വിരൂപയെന്ന് വിളിച്ചതായും സംഗീത പൊലീസിനോട് പറഞ്ഞു. ഇക്കാര്യത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ട്. അത്തരത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രകോപിതയായ സംഗീത വീട്ടില്‍ സൂക്ഷിച്ചിരുന്ന മഴു കൊണ്ട് ഭര്‍ത്താവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടേറ്റ ആനന്ദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. എന്നാല്‍ നേരം വെളുത്തപ്പോള്‍ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു സംഗീത. സംഗീതയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഗീത കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.