video
play-sharp-fill

കൊവിഡിൽ രാജ്യത്തിന് വലിയ ആശ്വാസം: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; രോഗികളുടെ എണ്ണം അരലക്ഷമായി കുറഞ്ഞു

കൊവിഡിൽ രാജ്യത്തിന് വലിയ ആശ്വാസം: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; രോഗികളുടെ എണ്ണം അരലക്ഷമായി കുറഞ്ഞു

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്. രണ്ടാം തരംഗത്തിൽ അതിവേഗം കുതിച്ച കൊവിഡ് രോഗികളുടെ എണ്ണമാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നൽകുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെയാണ് ഇപ്പോൾ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
രാജ്യത്ത് ഇതുവരെ 2,98,81,965 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ 2,87,66,009 പേർ കോവിഡ് മുക്തരായി.

1576 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവിൽ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്സിൻ നൽകി.

ജൂൺ 19 വരെ 39,10,19,083 സാമ്ബിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 18,11,446 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ. അറിയിച്ചു.