
കാപ്പി കുടി കടുപ്പമാകും; കാപ്പി വില സർവകാല റെക്കോഡിൽ ; 600 രൂപ കടന്ന് കാപ്പിപ്പൊടി വില
സ്വന്തം ലേഖകൻ
കാപ്പിക്കുരുവിന് വില വർധിച്ചതോടെ കാപ്പിപ്പൊടി വിലയും ഉയരുന്നു. ഒരു കിലോ കാപ്പിപ്പൊടിക്ക് വില 600 മുതൽ 640 രൂപ വരെയായി. സർവകാല റെക്കോഡാണിത്.
കമ്പോള വില ഉയർന്നതും കാപ്പിക്കുരു കിട്ടാൽ ഇല്ലാത്തതും മറ്റ് ചെലവുകൾ വർധിച്ചതുമെല്ലാം വില കൂടാൻ കാരണമായി. കാപ്പിക്കുരുവിന് ശനിയാഴ്ച 202 രൂപയും കാപ്പി പരിപ്പിന് 360 രൂപയുമാണ് കമ്പോള വില.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ഇടനിലക്കാരിലൂടെ നിർമാണ ഫാക്ടറികളിൽ എത്തുമ്പോൾ വില വീണ്ടും ഉയരും. വയനാട്, കൂർഗ്, ഹൈറേഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് മധ്യകേരളത്തിലെ മിക്ക കമ്പനികളും കാപ്പിക്കുരു ശേഖരിക്കുന്നത്.
പ്രമുഖ നിർമാതാക്കളെല്ലാം ഒരു കിലോ കാപ്പിപ്പൊടി 500- 600 രൂപ നിരക്കിലാണ് വിൽക്കുന്നത്. പ്രാദേശിക മില്ലുകൾ അടക്കമുള്ള ചെറുകിട ഉത്പാദകർ പൊടിച്ച് നൽകുന്നത് കിലോ 650 രൂപ നിരക്കിലാണ്.
മുൻ വർഷത്തേക്കാൾ 150 രൂപയോളമാണ് പെട്ടെന്ന് കൂടിയത്.
Third Eye News Live
0