
കൊച്ചി: ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (UCSL) സൂപ്പർവൈസർ തസ്തികയില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.
വിവിധ വിഭാഗങ്ങളിലായി ആകെ 15 ഒഴിവുകളാണ് ഉള്ളത്. ഐടിഐ, ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈൻ വഴി അപേക്ഷിക്കാം. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22.
തസ്തിക& ഒഴിവുകളുടെ എണ്ണം
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പർവൈസർ (മെക്കാനിക്കല്‍) – 11 ഒഴിവുകള്‍
സൂപ്പർവൈസർ (ഇലക്‌ട്രിക്കല്‍) – 3 ഒഴിവുകള്‍
സൂപ്പർവൈസർ (ഫിനാൻസ്) – 1 ഒഴിവ്
ആകെ – 15 ഒഴിവുകള്‍
വിദ്യാഭ്യാസ യോഗ്യത
മെക്കാനിക്കല്‍ സൂപ്പർവൈസർ
സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷൻ അംഗീകരിച്ച മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡിംഗ്, ഷീറ്റ് മെറ്റല്‍ വർക്കർ, ബെഞ്ച് ഫിറ്റർ, ഫിറ്റർ, പ്ലംബർ തുടങ്ങിയ ട്രേഡുകളില്‍ ഐടിഐ സർട്ടിഫിക്കറ്റ്
പ്രവൃത്തി പരിചയം
ഡിപ്ലോമ
കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ഷിപ്പ് ബില്‍ഡിങ് , ഷിപ്പ് റിപെയർ, എഞ്ചിനീയറിങ് കമ്പനികള്‍, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോം, മറൈൻ കമ്പനികള്‍ എന്നിവയില്‍ പരിചയം
അതില്‍ അവസാന 2 വർഷം സൂപ്പർവൈസർ ആയി ജോലി ചെയ്തിരിക്കണം
ഐടിഐ ഉ
കുറഞ്ഞത് 15 വർഷം പോസ്റ്റ് യോഗ്യതാനന്തര പ്രവൃത്തി പരിചയം
മുകളില്‍ പറഞ്ഞ മേഖലകളില്‍ പ്രവൃത്തി പരിചയം നിർബന്ധം
അതില്‍ അവസാന 3 വർഷം സൂപ്പർവൈസറി പരിചയം ഉണ്ടായിരിക്കണം.
ഇലക്‌ട്രിക്കല്‍ സൂപ്പർവൈസർ
ഇലക്‌ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ
ഡിപ്ലോമ 7 വർഷം പരിചയം
ഐടിഐ 15 വർഷം പരിചയം
ഫിനാൻസ് സൂപ്പർവൈസർ
ബി കോം, ബിബിഎ അല്ലെങ്കില്‍ ബിബിഎം ബിരുദം 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
ഫിനാൻസ് മേഖലയില്‍ 7 വർഷം പരിചയം ആവശ്യമാണ്.
പ്രായപരിധി
പരമാവധി 45 വയസ്
സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40650 മുതല്‍ 44164 രൂപ വരെ ശമ്പളം ലഭിക്കും. എഴുത്ത് പരീക്ഷ,അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ പട്ടിക പുറത്തിറക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cochinshipyard.in/ സന്ദർശിക്കുക.







