video
play-sharp-fill

പതിനാല് ഇനങ്ങളുമായി സംസ്ഥാന സർക്കാരിന്റെ വിഷുക്കിറ്റ്: തിരഞ്ഞെടുപ്പിനു മുൻപ് കിറ്റിറക്കി വോട്ട് പാട്ടിലാക്കാൻ സംസ്ഥാന സർക്കാർ

പതിനാല് ഇനങ്ങളുമായി സംസ്ഥാന സർക്കാരിന്റെ വിഷുക്കിറ്റ്: തിരഞ്ഞെടുപ്പിനു മുൻപ് കിറ്റിറക്കി വോട്ട് പാട്ടിലാക്കാൻ സംസ്ഥാന സർക്കാർ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർ ഭരണം ഉറപ്പിക്കാൻ തുറുപ്പുചീട്ടായ കിറ്റ് രംഗത്തിറക്കി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പിൽ തുണച്ച റേഷൻ കടവഴിയുള്ള കിറ്റ് വിതരണം സജീവമാക്കുന്നതിനാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ പദ്ധതി. 14 ഇനങ്ങൾ ഉൾപ്പെടുത്തി റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്യുകയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.

വിഷു, ഈസ്റ്റർ പ്രമാണിച്ച് വിതരണം ചെയ്യുന്ന കിറ്റിൽ 14 ഇനങ്ങളാണ് ഉണ്ടാകുക. കിറ്റ് ഏപ്രിലിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി സംസ്ഥാന സർക്കാർ വിഷു, ഈസ്റ്റർ കിറ്റ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റിലെ സാധനങ്ങൾ:

1. പഞ്ചസാര 1 കിലോ
2. കടല- 500 ഗ്രാം
3. ചെറുപയർ -500 ഗ്രാം
4. ഉഴുന്ന് 500 ഗ്രാം
5. തുവരപ്പരിപ്പ് 250 ഗ്രാം
6. വെളിച്ചെണ്ണ 1/2 ലിറ്റർ,
7. തേയില 100 ഗ്രാം
8. മുളക്പൊടി 100 ഗ്രാം
9. ആട്ട 1 കിലോഗ്രാം
10.മല്ലിപ്പൊടി 100 ഗ്രാം 11.മഞ്ഞൾപ്പൊടി100ഗ്രാം
12. സോപ്പ് രണ്ട് എണ്ണം
13. ഉപ്പ് 1 കിലോ
14. കടുക്/ ഉലുവ 100 ഗ്രാം