മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും കൊവിഡ്: കൊവിഡ് ബാധിച്ച ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടക്കം ജാഗ്രതയിൽ

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും കൊവിഡ്: കൊവിഡ് ബാധിച്ച ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടക്കം ജാഗ്രതയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കകൾ കോട്ടയം ജില്ലയിലും. ഉമ്മൻചാണ്ടിയുടെ നിയോജക മണ്ഡലമായ പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ദിവസം ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. വോട്ടെടുപ്പ് ദിവസം മാത്രം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി വോട്ട് ചെയ്യാനെത്തിയ സ്ഥലത്ത് മാത്രം നൂറിലധികം ആളുകളുണ്ടായിരുന്നു. ഇവരും കോട്ടയത്തെ മാധ്യമപ്രവർത്തകരും അടക്കമുള്ളവരാണ് ഇതോടെ ജാഗ്രതയിലായിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന ഉമ്മൻ ചാണ്ടി കേരളമാകമാനം പര്യടനം നടത്തിയിരുന്നു. കോട്ടയത്തെ പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ അവസാനിക്കുമ്പോഴാണ് അദ്ദേഹത്തിന് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ വീട്ടിൽ നിന്നാണ് മുഖ്യമന്ത്രിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്നുമുള്ള ആരോഗ്യവിദഗ്ദ്ധരെ കോഴിക്കോട്ടേക്ക് അയയ്ക്കും. മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.

ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിൽ പോകണമെന്നു നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മരുമകൻ മുഹമ്മദ് റിയാസും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാർച്ച് 3ന് മുഖ്യമന്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.