video
play-sharp-fill

രണ്ടുപേരുടെ പൗരത്വം റദ്ദാക്കി കൈലാസ രാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടെ ശാന്തം സമാധാനം ; വൈറലായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രണ്ടുപേരുടെ പൗരത്വം റദ്ദാക്കി കൈലാസ രാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടെ ശാന്തം സമാധാനം ; വൈറലായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Spread the love

 

സ്വന്തം ലേഖിക

തൃശ്ശൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്ത് പ്രതിക്ഷേധങ്ങളും പ്രക്ഷോപങ്ങളും ശക്തമാകുന്നതിനിടെ ബിജെപിയേയും സംഘപരിവാറിനെയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘രണ്ടുപേരുടെ പൗരത്വം റദ്ദുചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസ രാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടം ശാന്തം സമാധാനം’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്.

 

ബലാത്സംഗക്കേസിലും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയായ ആൾഡൈവം നിത്യാനന്ദ സ്ഥാപിച്ച ‘കൈലാസ’ എന്ന രാജ്യത്തെ കുറിച്ചായിരുന്നു പോസ്റ്റിലെ പരാമാർശം. അതേസമയം, ഈ പോസ്റ്റിന് കീഴിൽ വന്ന കമന്റും അതിന് സന്ദീപാനന്ദ നൽകിയ മറുപടിയും പോസ്റ്റിനേക്കാൾ ഹിറ്റ് ആയിരിക്കുകയാണ്. കമന്റ് ഇങ്ങനെ: ‘ഭയങ്കര ബുദ്ധി ആണല്ലോ ഷിബു ഏട്ടാ.. അപ്പോൾ ഇവര ഭരണം ഏൽപ്പിച്ച സംഘികളെ എന്തു ചെയ്യും.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് സന്ദീപാനന്ദ ഗിരി നൽകിയ മറുപടി ഇങ്ങനെ: ‘അനിയാ, തേനീച്ചക്കൂട്ടിൽ നിന്നു റാണി ഈച്ചയെ മാറ്റിയാൽ ബാക്കിയെല്ലാം പുറകെ വിസയെടുത്തു പൊയ്‌ക്കോളും.’ ഈ കമന്റ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒട്ടേറെപ്പേരാണ് പോസ്റ്റും ഈ കമന്റും പങ്കുവെയ്ക്കുന്നത്.

 

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്താണൊരു പോംവഴി?
= രണ്ടു പേരുടെ പൗരത്വം റദ്ദ് ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടം ശാന്തം സമാധാനം.