
കരുണയില്ലാതെ ഹർത്താലുകാർ ; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞുവച്ചു
സ്വന്തം ലേഖകൻ
തിരുവല്ല: കരുണയില്ലാതെ ഹർത്താലുകാർ. കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹർത്താൽ അനുകൂലികൾ റോഡിൽ തടഞ്ഞുവച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിൽ കൊക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന എഴുമറ്റൂർ സ്വദേശി അരുണിനെയും കുടുംബത്തേയുമാണ് എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത്. ഇതേത്തുടർന്ന് കൈക്കുഞ്ഞുമായി കാറിൽ അരുണും ഭാര്യയ്ക്കും പതിനഞ്ച് മിനിറ്റോളം ഇവരെ വഴിയിൽ തടഞ്ഞത്. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവർത്തകരെ മാറ്റി കാർ കടത്തിവിട്ടത്.
ഇതിനിടെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവനന്തപുരം മൂന്നാർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന മിന്നൽ ബസിനു നേരെ കല്ലേറുണ്ടായി. മട്ടന്നൂർ നരയമ്പാറയിലും ആലപ്പുഴയിലും ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :