
:
സ്വന്തം ലേഖകൻ
കോട്ടയം: എന്താണ് പുള്ളുവൻ പാട്ട് ? മലയാള സിനിമയിൽ ശ്രദ്ധേയമായ പുള്ളുവൻ പാട്ടുകൾ എഴുതിയ മലയാളത്തിന്റെ പ്രിയകവി ഇടശേരി ഗോവിന്ദൻ നായരുടെ ജന്മദിനമാണിന്ന്.
കേരളത്തിന്റെ തനതു നാടൻ സംഗീതരൂപങ്ങളിൽ ഒന്നാണ് പുള്ളുവൻ പാട്ട്.
ശിവന്റെ ആസ്ഥാനമായ കൈലാസത്തിൽ നിന്നും
പുള്ളുവരുടെ കഥ ആരംഭിക്കുന്നു. ഭഗവാൻ പരമശിവൻ ദർഭപ്പുല്ലിൽ നിന്നും പുള്ളുവരെ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം.
ശിവൻ വീണയും ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും സരസ്വതീദേവി സംഗീതവും നാരദൻ നാടാകെ ചുറ്റിസഞ്ചരിച്ചു കൊണ്ട് പാടുവാനുള്ള അനുഗ്രഹവും നൽകി പുള്ളുവരെ ഭൂമിയിലേക്ക് യാത്രയാക്കി എന്നാണ് പുരാണങ്ങൾ പറയുന്നത്. അതിൻപ്രകാരം നാടാകെ സഞ്ചരിച്ച് സർപ്പങ്ങളുടെ വീരകഥകൾ പാടുന്നത് ഒരു അനുഷ്ഠാനമായിട്ടാണ് പുള്ളുവർ കരുതുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിന്റെ ശ്രേയസ്സിനും കൊച്ചുകുട്ടികളുടെ ദൃഷ്ടിദോഷം അകറ്റാനും പുള്ളുവൻ പാട്ട് ഉത്തമമാണെന്നാണ് ഹൈന്ദവ വിശ്വാസം . ശബരിമലയിൽ എത്തുന്ന തീർഥാടകർ പുള്ളുവൻ പാട്ട് നടത്താറുണ്ട്. മലയാള ചലച്ചിത്രഗാനശാഖയിൽ പുള്ളുവൻപാട്ടിന്റെ ശൈലിയിൽ ചില ഗാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം എം. ടി വാസുദേവൻ നായരുടെ “നിർമ്മാല്യം “എന്ന ചിത്രത്തിലെ പ്രശസ്തമായ
“ശ്രീ മഹാദേവൻ തന്റെ
ശ്രീ പുള്ളോർ കുടം കൊണ്ട്
ഓമന ഉണ്ണീടെ
നാവോറു പാടുന്നേ …..”
എന്ന ഗാനമാണ്. (ആലാപനം ബ്രഹ്മാനന്ദൻ , പത്മിനി ) മലയാളത്തിന്റെ പ്രിയകവി
ഇടശ്ശേരി ഗോവിന്ദൻ നായരാണ് ഈ പുള്ളുവൻപാട്ട് എഴുതിയത്. കെ രാഘവൻ മാസ്റ്ററായിരുന്നു സംഗീതസംവിധാനം . ഈ സിനിമയിൽ ഇടശ്ശേരി എഴുതിയ മറ്റു ഗാനങ്ങളും വളരെ സുന്ദരം തന്നെ ….
” സമയമായി സമയമായി…
ബ്രഹ്മാനന്ദൻ , അഞ്ജലി )
“തെന്തിനം താരോ
തെന്തിനം താരോ
മുണ്ടകപ്പാടത്തെ കൊയ്ത്തും തീർന്നേ …. ( ബ്രഹ്മാനന്ദൻ , പത്മിനി, അഞ്ജലി സോമൻ )
“പനിമതിമുഖി ബാലേ …. (പത്മിനി, സുകുമാരി നരേന്ദ്ര മേനോൻ ) എന്നിവയായിരുന്നു നിർമ്മാല്യത്തിൽ ഇടശ്ശേരി എഴുതിയ മറ്റു ഗാനങ്ങൾ.
1906 ഡിസംബർ 23 ന് ജനിച്ച ഇടശ്ശേരിയുടെ ജന്മവാർഷികദിനമാണിന്ന് .







