video
play-sharp-fill

പ്രശസ്ത സിനിമ-സീരിയല്‍ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍; ചികിത്സകള്‍ക്കായി സഹായം തേടി സുഹൃത്തുക്കള്‍

പ്രശസ്ത സിനിമ-സീരിയല്‍ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍; ചികിത്സകള്‍ക്കായി സഹായം തേടി സുഹൃത്തുക്കള്‍

Spread the love

കൊച്ചി: ഏറെ കാലങ്ങളായി സിനിമ-സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായിരുന്ന വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. കരള്‍ രോഗത്തെ തുടർന്ന് താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായാല്‍ മാത്രമേ താരത്തിന്റെ ജീവൻ നിലനിർത്താനാകൂ, ഇതനായി ഏകദേശം 30 ലക്ഷം രൂപയോളം ചെലവ് വരും. ഈ ഒരു സാഹചര്യത്തിൽ സുഹൃത്തുക്കള്‍ സാമ്ബത്തിക സഹായം തേടുന്നുണ്ടെന്നാണ് വിവരം. കൂടാതെ സീരിയല്‍ താരങ്ങളുടെ സംഘനടയായ ആത്മ ആകുന്ന വിധം സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദ് താരസംഘടനയായ അമ്മയിലും അംഗമാണെന്നാണ് വിവരം.

മാമ്പഴക്കാലം, കാശി, കൈ എത്തും ദൂരത്ത്, ലയണ്‍, റണ്‍വേ, ബെൻ ജോണ്‍സണ്‍, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group