വീട്ടില്‍ പരാതിയുമായെത്തിയ ഇരയെ ദേഹോപദ്രവം ഏല്‍പ്പിച്ചു; പീഡനക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന സിഐയുടെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ കേസ്; സിഐ ഒളിവില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: പീഡനക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന സിഐ എ.വി.സൈജുവിൻ്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
നെടുമങ്ങാട് പൊലീസാണ് കേസ് എടുത്തത്. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന പരാതിയിലാണ് കേസ്. സിഐയുടെ വീട്ടില്‍ പരാതി പറയാനെത്തിയപ്പോള്‍ ഇരയെ ആക്രമിച്ചെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ബലാത്സംഗക്കേസില്‍ സസ്പെന്‍ഷനിലുള്ള സിഐ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
ബലാല്‍സംഗ കേസില്‍ ജാമ്യം നേടാന്‍ കൃത്രിമ രേഖയുണ്ടാക്കിയ ഇന്‍സ്പെക്ടറെ മൂന്ന് ദിവസം മുന്‍പ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
മലയിന്‍കീഴ് മുന്‍ ഇന്‍സ്പെക്ടറായിരുന്നു എ.വി.സൈജു. ഇയാള്‍ക്ക് വ്യാജ രേഖയുണ്ടാക്കാന്‍ സഹായിച്ച സ്റ്റേഷനിലെ റൈറ്റര്‍ പ്രദീപ് എന്നിവരെയാണ് ആഭ്യന്തര സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്. എ.വി.സൈജുവിനെതിരെ ഒരു വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ ബലാല്‍സംഗത്തിന് കേസെടുത്തിരുന്നു.
പരാതിക്കാരിക്ക് പണം കടം നല്‍കിയിരുന്നുവെന്നും, ഇത് തിരികെ ചോദിച്ചപ്പോഴുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും വരുത്തി തീര്‍ക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്.
സ്റ്റേഷന്‍ ഇന്‍സ്പെക്ടറെ സ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് സ്റ്റേഷന്‍ രേഖകളില്‍ റൈറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. ഈ രേഖകള്‍ ഹൈക്കോടതി സമര്‍പ്പിച്ച് സൈജു മുന്‍കൂര്‍ ജാമ്യവും നേടി.
രേഖകളില്‍ സംശയം തോന്നിയ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞത്.