
കോതമംഗലം പള്ളി ഏറ്റെടുക്കൽ വിധി നടപ്പാക്കാത്തതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; 25ന് ജില്ലാ കലക്ടർ കോടതിയിൽ നേരിട്ട് ഹാജരാകണം
സ്വന്തം ലേഖകൻ
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള കോടതി വിധി നടപ്പാക്കാത്തതിനെതിരേ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് പാലിക്കാത്ത നടപടി അംഗീകരിക്കാനാവില്ല. പള്ളി ഏറ്റെടുക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ കോടതിയെ വിവരം ധരിപ്പിക്കണം. ഈ മാസം 25ന് ജില്ലാ കലക്ടറോട് കോടതിയിൽ നേരിട്ട് ഹാജരാകാനും നിർദേശം നൽകി.
വിധി നടപ്പാക്കുന്നത് എങ്ങനെയെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തേ വിധി നടപ്പാക്കാൻ ഒരുമാസത്തെ സമയം വേണമെന്ന് കലക്ടർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാഴ്ചകൾക്കുള്ളിൽ പള്ളി ഏറ്റെടുക്കണമെന്ന് ഉത്തരവിടുകയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു നീക്കവുമുണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0