കടൽ പ്രേമികളായ വിനോദ സഞ്ചാരികൾക്ക് സായാഹ്നങ്ങൾ ആസ്വ​ദിക്കാൻ; തിരുവനന്തപുരത്തെ അധികമാർക്കും അറിയാത്ത ചൊവ്വര ബീച്ച്; സമീപം കാഴ്ചകള്‍ക്ക് മാറ്റ് കൂട്ടുന്ന അയ്യപ്പക്ഷേത്രവും അമലോത്ഭവ മാതാ പള്ളിയും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കടലിനോട് പ്രത്യേക സ്നേഹമാണ് തിരുവനന്തപുരത്തുകാര്‍ക്ക്. ഒഴിവുസമയങ്ങള്‍ ചെലവഴിക്കാനും സായാഹ്ന സൗന്ദര്യം ആസ്വദിക്കാനും മിക്കവരും തെരഞ്ഞെടുക്കുന്നതും കടല്‍ തീരങ്ങളാണ്.

കോവളം, ശംഖുംമുഖം, വര്‍ക്കല എന്നിവയൊക്കെയാണ് തലസ്ഥാന നഗരിയിലെ പ്രശസ്ത കടല്‍തീരങ്ങള്‍. എന്നാല്‍ അധികമാരുടെയും പാദസ്പര്‍ശമേല്‍ക്കാത്ത നിരവധി സുന്ദരമായ ബീച്ചുകള്‍ തലസ്ഥാനത്തുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം. അടുത്ത യാത്ര അങ്ങോട്ടേയ്ക്ക് തന്നെയായാലോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വരയിലെ അതി സുന്ദരമായ കടല്‍തീരം. അധികമാരും സന്ദര്‍ശിക്കാത്തതിനാല്‍ നല്ല വൃത്തിയും വെടിപ്പുമുണ്ട്. തെങ്ങുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ സുന്ദര സ്ഥലം ഏവരുടെയും മനം കവരും. കടല്‍ത്തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന അയ്യപ്പക്ഷേത്രവും അമലോത്ഭവ മാതാ പള്ളിയും ബീച്ചിന്റെ കാഴ്ചകള്‍ക്ക് മാറ്റ് കൂട്ടുന്നു. കോവളത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. ബീച്ചിലെത്തുന്നവര്‍ക്ക് താമസിക്കുന്നതിനായി ഒരു ആയുര്‍വേദ റിസോര്‍ട്ടും സമീപത്തായുണ്ട്. മാലിന്യം കലരാത്ത നല്ല ശുദ്ധമായ കടല്‍വെള്ളമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.

ചൊവ്വര ബീച്ചിന് തൊട്ടടുത്തായി ആഴിമല ബീച്ചുണ്ട്. ഇതും അധികമാരും എത്തിച്ചോരാത്ത സ്ഥലമാണ്. മഴക്കാലത്ത് കടല്‍, തീരത്തേയ്ക്ക് ഇരച്ചുകയറുമെങ്കിലും തീരത്തിന് നാശനഷ്ടമുണ്ടാകുന്നില്ലെന്നത് ആഴിമല ബീച്ചിന്റെ പ്രത്യേകതയാണ്.