play-sharp-fill
കുട്ടികളെ വശത്താക്കാൻ ചോക്ലേറ്റ് രൂപത്തിൽ മയക്കുമരുന്ന് ; രണ്ടു പേർ അറസ്റ്റിൽ

കുട്ടികളെ വശത്താക്കാൻ ചോക്ലേറ്റ് രൂപത്തിൽ മയക്കുമരുന്ന് ; രണ്ടു പേർ അറസ്റ്റിൽ

 

സ്വന്തം ലേഖിക

ബംഗളൂരു: ബംഗളുരുവിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മയക്ക് മരുന്ന് നൽകിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കാൻഡി ബാർ, ചോക്ലേറ്റ് തുടങ്ങിയ മിഠായികളുടെ രൂപത്തിലാണ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്നുകൾ നൽകുന്നത്. ബംഗലൂരുവിലെ കോൺവെന്റ് സ്‌കൂളിനു സമീപത്ത് ലഹരി മിഠായികൾ വിതരണം ചെയ്ത രണ്ടു കൊൽക്കത്ത സ്വദേശികളെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പിടിയിലായവർ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണിവരെന്നും പോലീസ് വ്യക്തമാക്കി. കുട്ടികൾക്കായുള്ള ലഹരിമരുന്നു നിറച്ച മിൽക്ക് പൗഡർ ടിന്നുകളിലും ചോക്ലേറ്റ്
പാക്കറ്റുകളിലായി കടൽ മാർഗമാണ് എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കോടിയോളം രൂപ വില വരുന്ന ലഹരിവസ്തുക്കൾ പിടിയിലായവർ കാനഡയിൽ നിന്ന് എത്തിച്ചിരുന്നതായും മുംബൈ, ഡൽഹി ,ബംഗളൂരു തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.

ഇവരിൽ നിന്ന് 12 ചോക്ലേറ്റ് പാക്കറ്റുകൾ, 900 ഗ്രാം ഹാഷിഷ് ഓയിൽ,100 സിഗരറ്റ് ട്യൂബുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം സൗജന്യമായി നൽകും പിന്നീട് പലതരം രുചികളിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും, കുട്ടികൾ വാങ്ങാൻ തുടങ്ങിയാൽ ഗ്രാമിന് ഒരു നിശ്ചിത വില വെച്ച് ഈടാക്കാനായിരുന്നു പദ്ധതി.

ചോക്ലേറ്റിനു പുറമേ ഓയിൽ, സിഗരറ്റ് തുടങ്ങിയ മാർഗത്തിലൂടെയും ഇവർ ലഹരിമരു്നന് വിൽപ്പന നടത്തുന്നുണ്ട്. ഓറഞ്ച്, സ്ട്രോബറി തുടങ്ങിയ രുചികളിലാണ് ചോക്ലേറ്റ് വിതരണം ചെയ്യുന്നത്. പ്രതികൾ വിൽക്കുന്ന മിഠായി കഴിച്ചാൽ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുമെന്ന് പറഞ്ഞാണ് കുട്ടികൾക്ക് ലഹരിനിറച്ച ചോക്ലേറ്റുകളും മറ്റും നൽകുന്നത്.

എട്ടു മുതൽ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളെയാണ് ഇവർ ലക്ഷ്യം വച്ചിരുന്നത്. നഗരത്തിലെ വിവിധ സ്‌കൂളുകളെയും കോളേജുകളെയും ലക്ഷ്യമിട്ടായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറയുന്നു.