Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാഴൂർ :ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന ചിത്ര വിശ്വന്റെ മൂന്നാം അനുസ്മരണ സമ്മേളനം സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ ചേർന്നു.

സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 06 ഞായർ സംസ്‌ഥാന വ്യാപകമായി ചിത്ര വിശ്വൻ അനുസ്മരണം നടത്തുവാൻ സംസ്‌ഥാന പ്രസിഡന്റ്‌ ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ കെ കെ കുട്ടപ്പൻ, സി എം ചാക്കോ, പ്രസന്ന ആറാണി,കെ കെ അപ്പു, വൈക്കം താലൂക്ക് പ്രസിഡന്റ്‌ കുഞ്ഞുമോൻ പുളിക്കൽ, ചങ്ങനാശ്ശേരി താലൂക്ക് കമ്മിറ്റി സെക്രട്ടറി പി ജെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.