
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയില്‍ യുവതി പ്രവേശനം നടന്നെന്ന് വ്യാജപ്രചാരണം. ചിരഞ്ജീവിയോടൊപ്പം ശബരിമലയില്‍ എത്തിയ മധുമതി ചുക്കാപ്പള്ളിയെ കണ്ടാല്‍ യുവതിയായി തോന്നിക്കുന്നതാണ് പ്രചാരണത്തിന് കാരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് 55 വയസ്സ് പ്രായമുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തിയതി.
ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്സ് ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്‍ശനം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ല്‍ ശബരിമലയിലെ സ്വര്‍ണ കൊടിമരം വഴിപാടായി നല്കിയ കുടുംബം മുന്‍പ് പലതവണ ദര്‍ശനം നടത്തിയിട്ടുണ്ട്. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് സ്വന്തം ചെലവില്‍ നവീകരിച്ചു കൊടുക്കാമെന്നും സംഘം ദേവസ്വം ബോര്‍ഡിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ആധാര്‍ കാര്‍ഡ് പ്രകാരം 1966 ആണ് അവരുടെ ജനന വര്‍ഷം. അതിനാല്‍ തന്നെ ഇതില്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നും തന്നെയില്ലെന്ന് എ. അനന്തഗോപന്‍ പറഞ്ഞു. ചില കുബുദ്ധികളാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അയ്യപ്പഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുമാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. എന്തെങ്കിലും വിവാദമുണ്ടാക്കി മോശമായി ചിത്രീകരിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പൊലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി. അനന്തഗോപന്‍ പറഞ്ഞു.
അതേസമയം. സംഭവത്തിൽ വിവാദമുണ്ടാക്കിയവർക്ക് കൃത്യമറുപടിയുമായി ആരോപണവിധേയയായ സ്ത്രീയുടെ മകൻ ചുക്കാപ്പള്ളി അവിനാശ് രംഗത്ത്. ഫോണിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത്. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മധുമതി ചുക്കാപ്പള്ളിക്കെതിരെ നടക്കുന്ന ഈ പ്രചാരണത്തിൽ പ്രതികരണവുമായി മകൻ അവിനാശ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
എന്റെ അമ്മയെപ്പറ്റിയാണ് ഈ ആരോപണങ്ങള്‍ ഉയരുന്നത്. 1966ലാണ് അമ്മയുടെ ജനനം. 2017ല്‍ ശബരിമലക്ഷേത്രത്തിലേക്ക് കൊടിമരം സ്വര്‍ണം പൂശാന്‍ കരാര്‍ ഏറ്റെടുത്തത് ഞങ്ങളാണ്. എനിക്ക് 34 വയസ്സായി. സത്യം പ്രചരിപ്പിക്കൂ’, അവിനാശ് വ്യക്തമാക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് 55 വയസ്സുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്സ് ഗ്രൂപ്പ് മുന്‍ ഡയറക്ടര്‍ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്‍ശനം നടത്തിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം ചിരഞ്ജീവിയും സുരേഷ് ചുക്കാപ്പള്ളിയും കുടുംബസമേതം ദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ എത്തി ശബരിമല ദര്‍ശനം കഴിഞ്ഞതിന് ശേഷമാണ് ചിരഞ്ജീവി ഗുരുവായൂരില്‍ എത്തിയത്. മുന്‍പ് 2012ല്‍ ടൂറിസം, സാംസ്കാരികവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ആയിരുന്നപ്പോഴും ചിരഞ്ജീവി ക്ഷേത്രത്തില്‍ എത്തിയിരുന്നു.