ചിറക്കടവ് തിരുനീലകണ്ഠൻ കൊമ്പന് 13 മാസത്തെ ചങ്ങലയുടേയും നീരിന്റേയും കറുത്ത ദിനങ്ങളിൽ നിന്ന് മോചനം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പൊന്‍കുന്നം: 13 മാസമായി ക്ഷേത്രത്തിന്‌ സമീപം തളയ്‌ക്കപ്പെട്ടിരുന്ന ചിറക്കടവ്‌ മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്‌ഠനെ അഴിച്ച്‌ ക്ഷേത്രദര്‍ശനം നടത്തിച്ചു. നീരിനെ തുടര്‍ന്ന്‌ തളയ്‌ക്കപ്പെട്ടിരുന്ന തിരുനീലകണ്‌ഠന്‍ ക്ഷേത്ര തിരുനടയിലെത്തി മഹാദേവനെ വണങ്ങി. 2021 ഏപ്രില്‍ 28-ന്‌ ചിറക്കടവ്‌ ശ്രീമഹാദേവ ക്ഷേത്രത്തിന്‌ സമീപം തളച്ചതാണ്‌ തിരുനീലകണ്‌ഠനെ. അതിന് ശേഷം ചികിത്സയിലായിരുന്നു.

ഇന്നലെ രാവിലെ അഴിക്കുന്നതിന്‌ മുന്നോടിയായി കാഞ്ഞിരപ്പള്ളിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ആനചികിത്സകനുമായ ഡോ.ബിനു ഗോപിനാഥ്‌ സ്‌ഥലത്തെത്തി ആനയെ പരിശോധിച്ച്‌ ആരോഗ്യവാനാണെന്ന്‌ ഉറപ്പുനല്‍കിയതോടെ പാപ്പാന്‍ സാബുവിന്റെ നേതൃത്വത്തില്‍ അഴിച്ച്‌ ക്ഷേത്രമതിലിനകത്തേക്ക് കൊണ്ടുവന്ന്‌ ദര്‍ശനം നടത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനത്തറിയിലെ കോണ്‍ക്രീറ്റ്‌ തറ മാറ്റി മണ്‍തറയാക്കി ആനയുടെ നില്‍പ്പിനും കിടപ്പിനും അനുയോജ്യമായ രീതിയിലാക്കണമെന്ന്‌ ഭക്‌തര്‍ ആവശ്യമുന്നയിച്ചു. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്ന്‌ നനഞ്ഞൊലിക്കുന്ന നിലയിലാണ്‌. ഇത്‌ മാറ്റി നവീകരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നു.