
സ്വന്തം ലേഖിക
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വമ്പൻ വിജയത്തിലേക്ക്. ഉമ തോമസിൻ്റെ ലീഡ് 12,000 കടന്നു.
12715 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്. ഒരു ഘട്ടത്തിലും ലീഡ് ഉയർത്താൻ എൽഡിഎഫിന് സാധിച്ചില്ല. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമ തോമസും യുഡിഎഫും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ഡിഎഫ് ക്യാമ്പിൽ നിരാശയാണ്. നഗര കേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി നേരിട്ടു. പോളിംഗ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമ തോമസ് തന്നെയാണ് മുന്നില്‍.
അഞ്ചാം റൗണ്ട് എണ്ണിക്കൗണ്ടിരുന്നപ്പോള്‍ തന്നെ ഉമ തോമസിന്റെ ലീഡ് 9,700 കടന്നിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണ് ഉമ തോമസിന്റെ ഇത്ര വലിയ മുന്നേറ്റം.
ഭരണത്തിനെതിരായ വികാരമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.



