ചിന്നക്കനാലില്‍ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് നാലുവയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Spread the love

ഇടുക്കി :  ചിന്നക്കനാലില്‍ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്.

ചിന്നക്കനാല്‍ തിടീർനഗർ സ്വദേശി അഞ്ചലി(25) മകള്‍ അമേയ (4 ), തിടീർനഗർ സ്വദേശി സെല്‍വത്തിന്റെ ഭാര്യ ജെൻസി (21) എന്നിവരാണ് മരിച്ചത്.

ടാങ്ക് കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അഞ്ചലിയും അമേയയും സംഭവ സ്ഥലത്ത് വെച്ചും ജെൻസി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group