play-sharp-fill
പതിനായിരക്കണക്കിന് ആളുകൾ മരിച്ചിട്ടും പഠിക്കാതെ ചൈന : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിശ്വസിക്കുന്ന വൈറ്റ് മാർക്കറ്റ് വീണ്ടും തുറന്നു ; ഈനാംപേച്ചി മുതൽ പാമ്പ് വരെ ഇവിടെ സുലഭം

പതിനായിരക്കണക്കിന് ആളുകൾ മരിച്ചിട്ടും പഠിക്കാതെ ചൈന : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിശ്വസിക്കുന്ന വൈറ്റ് മാർക്കറ്റ് വീണ്ടും തുറന്നു ; ഈനാംപേച്ചി മുതൽ പാമ്പ് വരെ ഇവിടെ സുലഭം

സ്വന്തം ലേഖകൻ

കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസ് രോഗബാധയുടെ ഭീതിയിലാണ. ചൈനയിൽ ഒത്വമെടുത്ത് കൊറോണ ലോകത്തെ മുഴുവനും ദിനംപ്രതി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. വൈറസ് കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈനയിലെ വെറ്റ് മാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി അമേരിക്കൻ ന്യൂസ് ചാനലായ ഫോകസ് ന്യൂസ് റിപ്പോർട്ട് പുറത്ത്. വവ്വാൽ, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാർക്കറ്റിൽ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടത്രെ.

ലോകം മുഴുവൻ കൊടുങ്കാറ്റിന്റെ വേഗതയിൽ വ്യാപിക്കുന്ന കൊറോണ വൈറസ് ജനങ്ങളിലേക്ക് പടർന്നത് ഇവിടെ നിന്നാണെന്നാണ് കരുതുന്നത്. എന്നാൽ, ഇതിന്റെ ഭീതിയിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുൻപ് തന്നെ വീണ്ടും ഈ മാർക്കറ്റ് തുറന്നത് അപകടകരമാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. ഈ മാർക്കറ്റിൽ നിന്ന് വവ്വാൽ മുഖേനയാണ് വൈറസ് പടർന്നതെന്നാണ് കരുതപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55കാരനാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ഇയാൾക്ക് ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നു. ലോകത്ത് നിന്നും കൊറോണ വൈറസിനെ നീക്കം ചെയ്യുന്നതിന് മുൻപ് എങ്ങനെയായിരുന്നോ മാർക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.