video
play-sharp-fill

അതിദാരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര ; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ ; ഉത്തരവിറക്കി ഗതാ​ഗത വകുപ്പ്

അതിദാരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര ; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ ; ഉത്തരവിറക്കി ഗതാ​ഗത വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് സൗജന്യ യാത്ര ലഭിക്കുക. ഉത്തരവ് നവംബർ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. ഇത് സംബന്ധിച്ച് ​ഗതാ​ഗത വകുപ്പ് ഉത്തരവിറക്കി.

പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇത് സഹായകമാകും. പത്താം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം നൽകും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപന്റ്, കോളജ് കാന്റീനിൽ സൗജന്യഭക്ഷണം എന്നിവയും ലഭ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ കാർഡുകൾ തരംമാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ തന്നെ പൂർത്തിയാക്കണം. അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട സങ്കേതികതടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകളും നൽകി.

നിലവിൽ ഹയർ സെക്കൻഡറി വരെ മുഴുവൻ വിദ്യാർത്ഥികൾക്കും കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യമാണ്. കോളജ് തലത്തിൽ മാനദണ്ഡങ്ങൾ പരിഗണിച്ച് കൺസഷൻ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും കൺസഷൻ നിരക്കാണുള്ളത്.