
സ്വന്തം ലേഖകന്‍
വെഞ്ഞാറമൂട്: പന്ത്രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച ഉച്ചക്ക് മൂന്നിന് വാമനപുരം പൂവത്തൂരില്‍ വെച്ചാണ് സംഭവം. കടയില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് ഹോണ്ട കാറിലെത്തിയ ചിലര്‍, ആരോഗ്യപ്രവര്‍ത്തകരാണെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും പറഞ്ഞ് കാറിനടുത്തേക്ക് ക്ഷണിച്ചു.
എന്നാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടി കുതറി ഓടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയുമായിരുന്നു. പൊലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വാമനപുരം പൂവത്തൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group