
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തി; മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; കേസെടുത്തത് ശൈശവവിവാഹ നിരോധന നിയമപ്രകാരം
സ്വന്തം ലേഖകന്‍
മലപ്പുറം: കരുവാരക്കുണ്ടില്‍ ബാലവിവാഹം നടത്തിയവര്‍ക്കെതിരെ കേസ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാവ്, വരന്‍, മഹല്ല് ഖാസി, പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഇന്നലെയാണ് വിവാഹം നടന്നത്. കല്യാണം സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0