video
play-sharp-fill

‘അടിക്കല്ലേ അച്ഛാ…’ കുട്ടികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ നാട്; ക്രൂരനായ അച്ഛനെ തേടി പോലീസ്

‘അടിക്കല്ലേ അച്ഛാ…’ കുട്ടികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ നാട്; ക്രൂരനായ അച്ഛനെ തേടി പോലീസ്

Spread the love

സ്വന്തം ലേഖകന്‍

തിരുവന്തപുരം: കുട്ടികളെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന ദ്യശ്യങ്ങളോടെ വൈറലായ വീഡിയോയില്‍, മര്‍ദ്ദിച്ച വ്യക്തിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി കേരളാ പോലീസ്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഈ പേജില്‍ അറിയിക്കാനാണ് പോലീസിന്റെ നിര്‍ദ്ദേശം.

അച്ഛനെന്ന് കരുതുന്ന ആള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. കുട്ടികളെയും അമ്മയെയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്. മദ്യക്കുപ്പി കാണാത്തതാണ് കാരണം എന്ന് പ്രാഥമിക സൂചനകള്‍. ഹൃദയഭേദകമായ നിലവിളികള്‍ക്കിയടയില്‍ ലൈറ്റ് ഓഫാക്കിയും ഇയാള്‍ ഉപദ്രവം തുടരുന്നുണ്ട്. സഹായം അഭ്യര്‍ത്ഥിച്ച് മണിക്കൂറുകള്‍ക്കം ആയിരത്തി എഴുന്നൂറിലധികം കമെന്റുകളാണ് പേജിലില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group