video
play-sharp-fill
പ്രളയത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപണി; അപ്പീലുകൾ മേയ് മാസത്തിനുള്ളിൽ തീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

പ്രളയത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപണി; അപ്പീലുകൾ മേയ് മാസത്തിനുള്ളിൽ തീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സ്വന്തംലേഖകൻ

കോട്ടയം : പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണവും അറ്റകുറ്റപണിയും സംബന്ധിച്ച് ലഭിച്ച അപ്പീലുകൾ മേയ് മാസം തന്നെ തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി യുടെ നിർദേശം.ഭൂമി നഷ്ടപ്പെട്ടവർക്കും പുറമ്പോക്കിൽ ഭൂമിയുണ്ടായിരുന്നവർക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മെയ് മാസം പൂർത്തിയാക്കണമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സമയബന്ധിതമായി ഈ പ്രക്രിയ പൂർത്തിയാക്കുന്നതിന് ജില്ലാതലത്തിൽ മന്ത്രിമാർ മേൽനോട്ടം വഹിക്കും. റോഡ് പുനർനിർമ്മാണവും അറ്റകുറ്റ പണികളും മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, വ്യവസായമന്ത്രി ഇ.പി ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.