Spread the love

ഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ വിരമിക്കൽ തിയ്യതി അടുത്തുവരുമ്പോൾ അദ്ദേഹം വിധിപറയാൻ ബാക്കിവച്ചത് അഞ്ച് സുപ്രധാന കേസുകൾ. മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗം ഉദ്ദവ് താക്കറെയെ നിലംപരിശാക്കി ബിജെപിയുമായി ചേർന്നതോടൊപ്പം ശരിയായ ശിവസേന തങ്ങളാണെന്ന് അവകാശപ്പെട്ടാണ് കോടതിയിൽ എത്തിയത്.

video
play-sharp-fill

വിധി കാത്തിരിക്കുന്ന ഒരു പ്രധാന കേസ് ഇതാണ്.രാജ്യത്തെ പ്രമുഖരായ മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങി സ്വന്തം കാബിനറ്റിലെ മന്ത്രിയുടെവരെ ഫോൺ ചോർത്തി വിവരങ്ങൾ ശേഖരിച്ച പെഗസസ് സോഫ്റ്റ് വെയർ കേസാണ് രണ്ടാമത്തേത്.

അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനെ കൗൺസിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര വഖഫ് ബോർഡ് നൽകിയ ഹരജി, വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെതിരേ കർണാടക ഹൈക്കോടതി നൽകിയ വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രിംകോടതിയിൽ നൽകിയ ഹർജി, പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹരജികൾ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെതിരേ നൽകിയ ഹർജി – തുടങ്ങിയവയാണ് വിധി പറയാൻ കാത്തിരിക്കുന്ന മറ്റ് ഹർജികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുഡീഷ്യൽ ഒഴിവുകൾ നികത്താത്തതും ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താത്തതുമാണ് രാജ്യത്ത് കേസുകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് ജസ്റ്റിസ് രമണ പറയുന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് നീതി ലഭ്യമാക്കുന്നതിന് ഊന്നൽ നൽകണമെന്നും അദ്ദേഹം പറയുന്നു. ആഗസ്ത് 26നാണ് അദ്ദേഹം വിരമിക്കുന്നത്.