പുഴുങ്ങിയ ചിക്കൻ, പഴകിയ എണ്ണ; വളിച്ച ചോറും പുളിച്ച മീൻ കറിയും: ഏറ്റുമാനൂരിലെ ഹോട്ടലുകളുടെ അടുക്കള കണ്ട നഗരസഭ ഉദ്യോഗസ്ഥർ ഞെട്ടി; മംഗളം എൻജിനീയറിംഗ് കോളേജിന്റെ ക്യാന്റീനിലും ഫോർസ്റ്റാർ ഹോട്ടലിലും പോലും പഴകിയ ഭക്ഷണം; വിലകൊടുത്ത് വാങ്ങിക്കഴിക്കുന്നത് വിഷം
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: സൂപ്പുണ്ടാക്കാൻ ദിവസങ്ങൾക്ക് മുൻപ് പുഴുങ്ങി വച്ച ചിക്കൻ. പത്ത് തവണയെങ്കിലും ചിക്കൻ വറുത്തെടുത്ത എണ്ണ. അഞ്ചു ദിവസമായി ബാക്കി വന്ന ചോറിൽ പല തവണ അരിയിട്ട് തിളപ്പിച്ച് അസ്വാഭാവികമായ ഗന്ധം ഉയരുന്ന ചോറ്..!
ഏറ്റുമാനൂരിലെ വമ്പൻ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. നമ്മൾ വിലകൊടുത്ത് വിശ്വസ്ഥതയോടെ വാങ്ങി കഴിക്കുന്ന ഭക്ഷണം കൊടും വിഷമാണെന്ന് തിരിച്ചറിയുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.
ചിക്കനും മട്ടനും പൊറോട്ടയും ചോറിലും എന്തിന് അച്ചാറിൽ പോലും വ്യാജൻ കടന്നു കൂടിയതിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് തേർഡ് ഐ ന്യൂസ് ലൈവിന് ഏറ്റുമാനൂരിലെ നഗരസഭ അധികൃതർ നടത്തിയ ഹോട്ടൽ് പരിശോധനയിൽ നിന്നും ലഭിച്ചത്.
പഴകിയ ഭക്ഷണം മാത്രമല്ല, ഭക്ഷണത്തിൽ നിറം ചേർക്കാൻ ഉപയോഗിക്കുന്ന വീര്യം കൂടിയ മായങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പഴകിയ ഭക്ഷണം മാത്രമല്ല, ഭക്ഷണത്തിൽ നിറം ചേർക്കാൻ ഉപയോഗിക്കുന്ന വീര്യം കൂടിയ മായങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇവയിൽ പലതും ഭക്ഷ്യസുരക്ഷാ വിഭാഗം നേരത്തെ തന്നെ നിരോധിച്ചവയുമാണ്. ഇത്തരത്തിൽ വ്യാപകമായാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന ഏറ്റുമാനൂരിൽ നടന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചര മുതലായിരുന്നു പരിശോധന ആരംഭിച്ചത്.
ഏറ്റുമാനൂരിലെ ഫോർസ്റ്റാർ ബാർ ഹോട്ടലായ ഹോട്ടൽ നാഷണൽ പാർക്കിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. ത്രീ സ്റ്റാർ ഹോട്ടലായ മാളിക റസിഡൻസിയിലും പഴകിയ ഭക്ഷണം കണ്ടെത്തി. ഏറ്റുമാനൂർ നൂറ്റിയൊന്ന് ജംഗ്ഷനിലുള്ള ഹോട്ടൽ അർക്കേഡിയ, ചിങ്ങം ഹോട്ടൽ, ആർ.ആർ റസ്‌റ്റോറണ്ട്,
ഹോട്ടൽ മൗര്യ, കേരള ഹോട്ടൽ, അമല ഹോട്ടൽ, സുധീ ഹോട്ടൽ, ദർശന ഹോട്ടൽ, വിബിഎസ് റെസിഡൻസി, സാംസൺ ഹോട്ടൽ, മംഗളം എൻജിനീയറിംഗ് ക്യാന്റീൻ, മംഗളം എൻജിനീയറിംഗ് കോളേജ് ഫുഡ് കോർഎന്നിവിടങ്ങളിൽ നിന്നെല്ലാം പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമാനൂരിലെ ഏറ്റവും തിരക്കേറിയ കള്ളുഷാപ്പുകളിൽ ഒന്നായ ക്രോണിക്കിൽ ഷാപ്പിൽ നിന്നും പഴക്കം കൂടിയ ഭക്ഷണം കണ്ടെത്തി.
എല്ലായിടത്തും ദിവസങ്ങൾക്കു മുൻപ് ഫ്രൈ ചെയ്ത് സൂക്ഷിച്ചിരുന്ന ചിക്കൻ, പഴകിയ ബീഫ്, മട്ടൻ ചെമ്മിൻ, അച്ചാറുകൾ പഴകിയ ചോറ് പഴകിയ എണ്ണ പഴകിയ ന്യൂഡിൽസ്, ബിരിയാണി റൈസ്, ചിക്കൻ മുഴുവൻ പുഴുങ്ങിയ ചിക്കൻ
പഴകിയ മീൻ ഫ്രൈ, പഴകിയ മീൻകറി ചിക്കൻകറി മട്ടൻ കറി, രാസപദാർത്ഥങ്ങൾ അടങ്ങിയ പൗഡറുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി മോഹൻദാസിന്റെ നിർദേശാനുസരണം ഹെൽത്ത്് ഇൻസ്‌പെക്ടർ ശോഭനയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.ആർ ആഭിലാഷ്, മധു, നഗരസഭ ജീവനക്കാരായ റോബിൻ, റോണി, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പഴകിയ ഭക്ഷണം
പിടിച്ച ഹോട്ടലുകൾ
പിടിച്ച ഹോട്ടലുകൾ
1. ഹോട്ടൽ നാഷണൽ പാർക്ക് (ഫോർ സ്റ്റാർ)
2. മാളിക റസിഡൻസി (ത്രീസ്റ്റാർ)
3. ഹോട്ടൽ അർക്കേഡിയ
4. ചിങ്ങം ഹോട്ടൽ
5. ആർ.ആർ റസ്‌റ്റോറണ്ട്
6. ഹോട്ടൽ മൗര്യ
7. കേരള ഹോട്ടൽ
8. അമല ഹോട്ടൽ
9. സുധീ ഹോട്ടൽ
10. ദർശന ഹോട്ടൽ
11. വിബിഎസ് റെസിഡൻസി
12. സാംസൺ ഹോട്ടൽ
13. മംഗളം എൻജിനീയറിംഗ് ക്യാന്റീൻ
14. മംഗളം എൻജിനീയറിംഗ് കോളേജ് ഫുഡ് കോർട്ട്
15. ക്രോണിക്കിൽ ഷാപ്പ്.

Related
Third Eye News Live
0